അവരുടെ തെറ്റിനും നമ്മള്‍ പിഴയടയ്ക്കണം; ഈ ബാങ്കുകാരെക്കൊണ്ടു തോറ്റു

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പ്രത്യേകിച്ചൊരു കാരണവുമില്ലാതെ, നമ്മുടേതല്ലാത്ത പിഴവിന് ബാങ്കില്‍ പിഴയടയ്‌ക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ കുറവല്ല. ഒരു എടിഎമ്മില്‍ പോയി കാര്‍ഡിട്ടു പണമെടുക്കാന്‍ ശ്രമിച്ചു. യന്ത്രത്തിനുള്ളില്‍ ആവശ്യത്തിനു പണമില്ലാത്തതിനാല്‍ ഇടപാടു നടന്നില്ല. ഏതായാലും അടുത്ത മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് വന്നപ്പോള്‍ എടിഎം ഉപയോഗിച്ചതിനു പണം ഈടാക്കിയിട്ടുണ്ട്. അത്യാവശ്യനേരത്തു കാര്യം നടന്നുമില്ല; നടക്കാത്ത കാര്യത്തിന് പണം ഈടാക്കുകയും ചെയ്തിരിക്കുന്നു!

അവരുടെ തെറ്റിനും നമ്മള്‍ പിഴയടയ്ക്കണം; ഈ ബാങ്കുകാരെക്കൊണ്ടു

കാര്‍ഡ് എടിഎമ്മില്‍ കുടുങ്ങിപ്പോയാലത്തെ സ്ഥിതി ഇതിനപ്പുറമാണ്. നഷ്ടപ്പെട്ട കാര്‍ഡ് തിരികെ കിട്ടണമെങ്കില്‍ ബാങ്കില്‍ പോയി എഴുത്തുകുത്തും മെനക്കേടും കുറച്ചുണ്ട്. ചിലപ്പോഴാകട്ടെ എന്നാല്‍ പോലും പോയ കാര്‍ഡ് കിട്ടില്ല. അതിന്റെ മെനക്കേടുകളെക്കാള്‍ ഭേദം പുതിയ കാര്‍ഡിന് അപേക്ഷിക്കുകായണെന്ന് ബാങ്ക് ജീവനക്കാര്‍ നമ്മളെ 'ബോധ്യപ്പെടുത്തി' തരും. എങ്കില്‍ ശരി പുതിയ കാര്‍ഡ് ആയിക്കോട്ടെ. നമുക്കു കാര്യം നടന്നാല്‍ മതിയല്ലോ. പക്ഷേ കാര്യത്തോടടുക്കുമ്പോഴല്ലേ! പുതിയ കാര്‍ഡിന് നമ്മള്‍ പണം നല്‍കണം. ബാങ്ക് സ്ഥാപിച്ച എടിഎമ്മിനുള്ളില്‍ കാര്‍ഡ് കുടുങ്ങിയത് ബാങ്കിന്റെയോ എടിഎം യന്ത്രം ഉണ്ടാക്കിയ കമ്പനിയുടെയോ വീഴ്ചയല്ല, നമ്മുടേതാണു പോലും. അതിനും നമ്മള്‍ കൊടുക്കണം പണം.

നിങ്ങള്‍ക്കുമുണ്ടാവില്ലേ ഇത്തരം അനുഭവങ്ങളും മറ്റു പല പരാതികളും. റിസര്‍വ് ബാങ്ക് എന്നാണാവോ ഇതിലൊക്കെ ഒന്നിടപെടുന്നത്. ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം കൊടുക്കുകയും നിയമം കൊണ്ടുവരുകയും വേണ്ടതാണ് ഇത്തരം ചൂഷണം അവസാനിപ്പിക്കാന്‍.

English summary

Why Do Banks Charge for New ATM Card When Card Is Captured Due to ATM Problem?

There are many banking charges that we pay without any reason and fault of ours. Take the case of insufficient money in an ATM machine. When you use another bank's ATM and there are insufficient notes in that machine it would decline your transactio
English summary

Why Do Banks Charge for New ATM Card When Card Is Captured Due to ATM Problem?

There are many banking charges that we pay without any reason and fault of ours. Take the case of insufficient money in an ATM machine. When you use another bank's ATM and there are insufficient notes in that machine it would decline your transactio
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X