Subscribe to GoodReturns Malayalam
For Daily Alerts

കൊച്ചി: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഫെഡറല്‍ ബാങ്കില്‍ പുതിയൊരു സേവിങ്‌സ് എക്കൗണ്ട് തുറക്കുകയാണെങ്കില്‍ സൗജന്യനിരക്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. മാക്‌സ് ബൂപാ കമ്പനിയുമായി സഹകരിച്ചാണ് ബാങ്ക് ഈ സേവനം ഒരുക്കുന്നത്.

ആയിരം രൂപ അടച്ചാല്‍ ഒരു ലക്ഷം രൂപയുടെ സുരക്ഷയാണ് ഓഫര്‍ ചെയ്യുന്നത്. നേരിട്ട് ഇത്തരമൊരു സ്‌കീമില്‍ ചേരാന്‍ നാലായിരത്തോളം രൂപയെങ്കിലും ചെലവാകും. ആശുപത്രിയില്‍ കിടത്തി ചികിത്സ അടക്കമുള്ള സേവനങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ബാങ്കിന്റെ റീട്ടെയില്‍ ബിസിനസ് വിഭാഗം മേധാവി ബാബു കെഎ അറിയിച്ചു.

എസ്ബിഐ ഗ്രൂപ്പ് ബാങ്കുകള്‍ എക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. 100 രൂപ വാര്‍ഷിക പ്രീമിയത്തില്‍ നാലു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരി രക്ഷ നല്‍കുമെന്നാണ് ബാങ്കിന്റെ വാഗ്ദാനം. ആദ്യം ഭവന, വാഹന വായ്പാ ഉപഭോക്താക്കള്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഇവ പിന്‍വലിക്കുകയായിരുന്നു.

English summary
Federal Bank offers health insurance for new accounts
English summary