മുംബൈ: അടിസ്ഥാന പലിശ നിരക്കുകളില്‍ കാല് ശതമാനത്തിന്റെ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത് വായ്പാ തവണസംഖ്യയില്‍ കുറവ് വരുത്താന്‍ സാധ്യത.
കേന്ദ്രബാങ്കിന്റെ പുതിയ തീരുമാനപ്രകാരം റിപ്പോ നിരക്ക് 7.25 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനവുമാണ്. കരുതല്‍ ധനാനുപാതം നിലവിലുള്ള നാലുശതമാനമായി തുടരും.

ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയ്ക്ക് റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശനിരക്കാണ് റിപ്പോ. അതേ സമയം ബാങ്കുകള്‍ അധികം വരുന്ന ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.
അതേ സമയം റിസര്‍വ് ബാങ്കിന്റെ തീരുമാനം ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടാക്കുകയാണ് ചെയ്തത്. അര പോയിന്റിന്റെ കുറവാണ് വിപണി പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ എളുപ്പത്തില്‍ വിറ്റ് ലാഭമെടുക്കാനാണ് നിക്ഷേപകര്‍ ശ്രമിച്ചത്.
മുംബൈ ഓഹരി സൂചിക(സെന്‍സെക്സ്) 660.61 പോയിന്റ് താഴ്ന്ന് 27188.38ലും ദേശീയ സൂചികയായ നിഫ്റ്റി 196.95 പോയിന്റ് താഴേക്കിറങ്ങി 8236.45ലും ക്ലോസ് ചെയ്തു. കൈലാഷ് ഓട്ടോ ഫിനാന്‍സ്, ടിടികെ പ്രസ്റ്റീജ്, സീ എന്റര്ടെയ്ന്മെന്റ്, നെസ്റ്റ്ലെ ഇന്ത്യ, രാംകോ സിമന്റ് ഓഹരികളാണ് അല്‍പ്പമെങ്കിലും മെച്ചമുണ്ടാക്കിയത്. യൂനിയന്‍ ബാങ്ക്, ജെറ്റ് എയര്‍വെയ്സ്, അലഹാബാദ് ബാങ്ക് ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
