വയസ്സുകാലത്ത് ആയിരം മുതല്‍ അയ്യായിരം രൂപ വരെ പെന്ഷന് ഉറപ്പാക്കുന്ന പദ്ധതിയാണ് അടല്‍ പെന്ഷന് യോജന. അസംഘടിത മേഖലയിലുള്ള തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.
എന്നാല്‍ മികച്ച ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിക്ക് വേണ്ടത്ര സ്വീകാര്യതയില്ലെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.
വ്യക്തതയില്ലായ്മ
പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങളില്‍ ചിത്രം വ്യക്തമാക്കാത്തതാണ് പ്രധാന പോരായ്മ. ഈ തുക സര്‍ക്കാര്‍ എവിടെയാണ് നിക്ഷേപിക്കുന്നത്? മുടങ്ങിയാല്‍ എന്തു സംഭവിക്കും? നോമിനിക്ക് പണം കിട്ടുമോ? നികുതി ബാധ്യത ഉണ്ടോ? ഇത്തരം കാര്യങ്ങളെ കുറിച്ച് പദ്ധതി കൂടുതല്‍ വ്യക്തത നല്‍കേണ്ടതുണ്ട്.
തുച്ഛമായ പെന്ഷന്
പരമാവധി കിട്ടുന്നത് 5000 രൂപയാണ്. അതും 20 മുതല്‍ 42 വര്‍ഷം വരെ പണം അടച്ചതിനുശേഷം കിട്ടുന്നത്. ഭാവിയില്‍ ഈ തുച്ഛമായ പെന്ഷന് കൊണ്ട് ഒരു കാര്യവും ഉണ്ടാകില്ല. പണപ്പെരുപ്പത്തിനുള്ള സാധ്യതകല്‍ പദ്ധതി പരിഗണിച്ചിട്ടില്ല.
കുറഞ്ഞ പലിശ
ദീര്‍ഘകാലത്തേക്ക് പണം നിക്ഷേപിക്കുകയാണെങ്കില്‍ മികച്ച ലാഭം കിട്ടേണ്ടതാണ്. ബാങ്കുകള്‍ 9.10 ശതമാനം വരെ പലിശ കൊടുക്കുന്ന സമയത്ത് ഈ ദീര്‍ഘകാല നിക്ഷേപത്തിനുള്ള പലിശ 7.1 ശതമാനം മാത്രമാണ്.
പ്ലാന്‍ ലോക്കാണ്
പലിശ ഉയരുകയും താഴുകയും ചെയ്യും. പലിശ കുറയുമ്പോള്‍ സംരക്ഷണം നല്‍കുകയും കൂടുമ്പോള്‍ അത് നിക്ഷേപകന് നല്‍കുകയും ചെയ്യുന്ന രീതിയായിരുന്നു ഇതില്‍ വേണ്ടിയിരുന്നത്. അതിനു പകരം 42 വര്‍ഷം വരെ ഒരേ ശതമാനം പലിശയാണ് ലഭിക്കുന്നത്.
പിപിഎഫിന്റെ പലിശ പോലും ഇല്ല
നിക്ഷേപകര്‍ക്ക് ഏറ്റവും ചുരുങ്ങിയത് പിപിഎഫിന്റെ പലിശയെങ്കിലും കിട്ടണമെന്ന നിലപാടാണ് പലരും അറിയിച്ചിട്ടുള്ളത്. അല്ലെങ്കില്‍ ഇതിനേക്കാള്‍ മികച്ചത് ബാങ്ക് പത്തുവര്‍ഷ കാലയളവില്‍ ബാങ്കില്‍ ആര്‍ഡി നിക്ഷേപിക്കുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
