ഇന്ത്യന്‍ കമ്പനികളുടെ ഷെയര്‍ വാല്യു താഴേക്കിറങ്ങേണ്ടതാണെന്ന് ചിന്തിക്കുന്ന സാമ്പത്തിക വിദഗ്ധരുണ്ട്. കാരണം, ഓഹരി വിപണി കുത്തനെ ഉയര്‍ന്നിട്ടും നിക്ഷേപകര്‍ക്ക് കാര്യമായ ലാഭം കിട്ടിയിരുന്നില്ല. അതുകൊണ്ട് നിലവിലുള്ള വിപണിയിലെ തകര്‍ച്ചയെ പോസിറ്റീവായി എടുക്കുന്നവര്‍ നിരവധി പേരുണ്ട്. ചില ഓഹരികള്‍ക്കെങ്കിലും അമിത വിലയാണെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. ഷെയര്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നിയന്ത്രണങ്ങള്‍ ഉണ്ടോ?
ഏതെങ്കിലും രീതിയിലുള്ള നിയന്ത്രണം നിലനില്‍ക്കുന്ന മേഖലയിലുള്ള ഓഹരിയാണോ എന്നു നോക്കണം. ഉദാഹരണത്തിന് ടെലികോം ഓഹരി വാങ്ങിയാല്‍ ട്രായ് തീരുമാനങ്ങള്‍, മരുന്നു കമ്പനികളുടെ ഓഹരി വാങ്ങിയാല്‍ അമേരിക്കന്‍ എഫ്ഡിഎ, ബാങ്ക് ഓഹരി വാങ്ങിയാല്‍ റിസര്‍വ് ബാങ്ക്. ഇത്തരം കാര്യങ്ങള്‍ പരിഗണിക്കണം.
ഷെയര്‍ ഹോള്‍ഡിങ് രീതി
കമ്പനികള്‍ എല്ലാ ക്വാര്‍ട്ടറുകളിലും കണക്ക് പ്രസിദ്ധീകരിക്കും. കമ്പനിയുടെ ഓഹരികളില്‍ ഭൂരിഭാഗവും വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ കൈയിലും എല്‍ഐസി, മ്യൂച്ചല്‍ഫണ്ട് കമ്പനികളുടെ കൈയിലുമാണെങ്കില് അത് മികച്ച ഓഹരിയാണെന്ന് അനുമാനിക്കാം.
പ്രമോട്ടേഴ്സ്
കമ്പനിയുടെ പ്രമോട്ടേഴ്സ് സൂക്ഷിക്കുന്ന ഓഹരി അനുപാതം നോക്കണം. എല്ലാ ക്വാര്‍ട്ടറിലും അവരുടെ നിക്ഷേപത്തില്‍ കുറവ് വരുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം.
ഷെയര്‍ പണയം വെച്ചിട്ടുണ്ടോ?
പ്രമോട്ടര്‍മാര്‍ കമ്പനി ഓഹരി പണയം വെച്ച് പണം സമാഹചരിച്ചിട്ടുണ്ടോ? ഇതു കമ്പനികളുടെ വെബ് സൈറ്റില്‍ നിന്നും വേഗം അറിയാന്‍ സാധിക്കും. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് അത്ര നല്ല കാര്യമല്ല.
കിംവദന്തി
ഒരിക്കലും കിംവദന്തി കേട്ട് ഓഹരികള്‍ വാങ്ങരുത്. കാര്യങ്ങള്‍ വിശകലനം ചെയ്തിട്ടു വേണം വാങ്ങാന്‍.കിംവദന്തി
നിക്ഷേപത്തിനാണോ?
ചെറിയ കാലം കൊണ്ട് പെട്ടെന്ന് പണക്കാരാനാകാനാണോ നിങ്ങള്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നത്. എങ്കില്‍ നിങ്ങള്‍ അതിനു ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. ദീര്‍ഘകാല നിക്ഷേപത്തിലൂടെ മാത്രമേ വിപണയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കൂ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
