മുംബൈ: സഹാറ മ്യൂച്ചല്‍ഫണ്ടിന് അനുവദിച്ച ലൈസന്‍സ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ക്യാന്‍സല്‍ ചെയ്തു. നിലവിലുള്ള ബിസിനസ് പുതിയ ഫണ്ട് ഹൗസിലേക്ക് കൈമാറാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയും സഹാറ ഗ്രൂപ്പും തമ്മില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിയമയുദ്ധം നടന്നു വരികയാണ്. സഹാറ ഗ്രൂപ്പിന്റെ ഭാഗമായ രണ്ടു കമ്പനികള്‍ നിന്നും അനധികൃതമായി പണം സ്വീകരിച്ചുവെന്നാണ് സെബി ആരോപിക്കുന്നത്. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ആയിരകണക്കിന് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സെബി നിയമനടപടികള്‍ ആരംഭിച്ചത്.

ഏകദേശം 24000കോടി രൂപയാണ് സഹാറ കമ്പനികള്‍ നിക്ഷേപകര്‍ക്ക് മടക്കി നല്‍കേണ്ടത്. ഇതേ കേസില്‍ സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു. സഹാറ റിയല്‍ എസ്റ്റേറ്റ് കോര്പ്പറേഷന്, സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് എന്നിവക്കെതിരേയാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications