ഹൈദരാബാദ്: തിരുപ്പതിയിലെ വെങ്കടേശ്വര ഭഗവാന്റെ പേരില്‍ ഡിമാറ്റ് എക്കൗണ്ട് തുറന്നു. രാജ്യത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി ക്ഷേത്രം. ഓഹരികള്‍ കാണിക്കയായി വാങ്ങുന്നതിനുവേണ്ടിയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതോടെ ഭക്തജനങ്ങള്‍ക്ക് ഷെയറുകളും സെക്യൂരിറ്റികളും ക്ഷേത്രത്തില്‍ കാണിക്കയായി നല്കാന് സാധിക്കും.
1601010000384828 എന്നതാണ് ഡിമാറ്റ് എക്കൗണ്ട് നമ്പര്‍. സ്റ്റോക്ക് ഹോള്‍ഡിങ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണ് എക്കൗണ്ട് നല്‍കിയിട്ടുള്ളത്. സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസ് ലിമിറ്റഡിലെ(സിഡിഎസ്എല്‍) ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് എക്കൗണ്ട് ഓപണ്‍ ചെയ്തത്.

ഇതോടെ ലോകത്തിന്റെ ഏത് മൂലയില്‍ നിന്നും ഭക്തജനങ്ങള്‍ക്ക് ഓഹരികള്‍ ക്ഷേത്ര എക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തിലുള്ള ഒരു ഷെയര്‍ ട്രേഡിങ് എക്കൗണ്ട് തുറക്കുന്നത്.
പല വന്‍കിട കമ്പനികളും ഓഹരികളിലെ ഒരു ഭാഗം ക്ഷേത്രത്തിലേക്ക് കാണിക്കയായി നല്കാന് തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. ഭക്തജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഇത്തരത്തില്‍ എക്കൗണ്ട് തുറന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യുട്ടീവ് ഓഫിസര്‍ ഡി സാംബശിവ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
