ആഗസ്ത് മാസത്തില്‍ ഓഹരി സൂചികകള്‍ കനത്ത നഷ്ടം നേരിട്ടെങ്കിലും മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് എത്ര രൂപയാണെന്നോ? ഒന്നും രണ്ടുമല്ല 9,500 കോടി രൂപയാണ്.
ജൂലായിലെ നിക്ഷേപത്തെ അപേക്ഷിച്ച് 5,442 കോടി രൂപയുടെ അധിക നിക്ഷേപം. ആഗസ്ത് 24നും 27നും ഇടയില്‍മാത്രം 7,188 കോടി രൂപയാണ് ഫണ്ടുകള്‍ വിപണിയിലിറക്കിയത്.ഈ കാലയളവില്‍ സെന്‍സെക്സ് 1,135 പോയന്റാണ് കൂപ്പുകുത്തിയത്.

ചൈനീസ് ഓഹരി സൂചികകള്‍ വന്നഷ്ടംനേരിട്ടതിനെതുടര്ന്നുണ്ടായ വില്പന സമ്മര്‍ദത്തില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റവില്പനക്കാരായപ്പോള് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ വാങ്ങാനുള്ള മികച്ച അവസരമായി കരുതി.
ഓഹരി സൂചികകളില്‍ ഇടിവ് തുടരുന്നതിനാല്‍ ഒരു വിഭാഗം നിക്ഷേപകര്‍ ബാലന്‍സ് ഫണ്ടുകളിലെ നിക്ഷേപം വര്‍ധിപ്പിച്ചു. മാര്‍ച്ചിനുശേഷം 1,40,000 പേരാണ് പുതിയതായി ബാലന്‍സ്ഡ് ഫണ്ടുകളില്‍ നിക്ഷപം നടത്തിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഇതുവരെ ഒരു ലക്ഷം കോടി രൂപയാണ് ഫണ്ടുകള്‍ ഓഹരിയില്‍ നിക്ഷേപിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications