ബഹുരാഷ്ട്ര കമ്പനിയായ ബോഷ് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു
ജര്‍മ്മന്‍ കമ്പനിയായ ബോഷ് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഇന്ത്യയിലെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന് 650 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ഈവര്‍ഷം തന്നെ നിക്ഷേപം നടത്താനാണ് സാധ്യത.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ബംഗളുരുവിലെ ബോഷ് ആസ്ഥാനം സന്ദര്‍ശിച്ചതിന് തൊട്ട് പിന്നാലെയാണ് ഇന്ത്യയില്‍ വീണ്ടും നിക്ഷേപം നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ബോഷിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ നിക്ഷേപം നടത്തുന്നത്. തങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
എഞ്ചിനീയര്‍മാരുടെ കഴിവ് വളര്‍ത്തിയെടുക്കുന്നതിനും അവരുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സ്വീകരിക്കുന്ന നടപടികളാണ് ഇന്ത്യന്‍ വിപണിയില്‍ വിജയിക്കുന്നതിന്റെ കാരണമെന്നും കമ്പനി വ്യക്തമാക്കി. ഉല്‍പ്പാദനം മെച്ചപ്പെടുത്താന്‍ രാജ്യമെമ്പാടുമുള്ള എല്ലാ പ്ലാന്റുകളിലും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സ്മാര്‍ട്ട് മാനുഫാക്ചറിംഗ് രീതി പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും ബോഷ് പറഞ്ഞു.


Click it and Unblock the Notifications


