ബാങ്കിംഗ് മേഖലയിലേക്കു പ്രവേശിക്കുന്ന ഏറ്റവും പുതിയ ബാങ്ക് ആയ ഐഡിഎഫ്സി ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു. പ്രധാനമന്ത്രി നരോന്ദ്ര മോഡിയാണ് ബാങ്ക് ഉദ്ഘാടനം നടത്തിയത്. മികച്ച സാങ്കേതിക വിദ്യയുടെയും കാര്യക്ഷതയുടേയും പിന്‍ബലത്തില്‍ കമ്പനികള്‍, രാജ്യത്തെമ്പാടുമുളള നഗരം ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് മികച്ച ബാങ്കിംഗ് സൊലൂഷന് നല്‍കുകയെന്നതാണ് ബാങ്കിന്റെ ലക്ഷ്യം.
ഇടപാടുകാര്‍ക്കു പുതിയൊരു ബാങ്കിംഗ് അനുഭവം ലഭ്യമാക്കുകയാണ് ഐഡിഎഫ്സി ബാങ്ക്. 1997ല്‍ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ഐഡിഎഫ്സി നല്കിയിരുന്നതുപോലെ അടിസ്ഥാനസൗകര്യമേഖലയ്ക്കുളള പിന്തുണ ഐഡിഎഫ്സി ബാങ്കും തുടര്‍ന്നും നല്‍കും.

ബാങ്കിന്റെ ആദ്യ'സഖി ശക്തി'അക്കൗണ്ട് ഉടമകള്‍ക്ക് പ്രധാനമന്ത്രി അക്കൗണ്ട് കിറ്റുകള്‍ കൈമാറി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ അവര്‍ ബാങ്കിന്റെ മൈക്രോ എടിഎമ്മില്‍ ഇടപാടു നടത്തുകയും ചെയ്തു. ബാങ്കിന്റെ ജോയിന്റ് ലയബിലിറ്റി വിമന്‍സ് ലൈവ്ലിഹുഡ് ഗ്രൂപ്പ് ലോണ്‍ ആണ് സഖി ശക്തി അക്കൗണ്ട്.
രാജ്യത്തെ പ്രമുഖ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനിയായ ഐഡിഎഫ്സി ലിമിറ്റഡിന്റെ സബ്സിഡിയറിയായ ബാങ്ക് 23 ശാഖകളുമായിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്..മുംബൈ ആസ്ഥാനമായ ബാങ്കിന്റെ 13 ശാഖകള്‍ മധ്യപ്രദേശിലെ ഗ്രാമീണ മേഖലകളിലാണ്. ദക്ഷിണേന്ത്യയില്‍ ബെംഗളൂരുവിലും ചെന്നൈയിലും ശാഖകളുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications