ലൈമിന് മികച്ച പ്രതികരണമെന്ന് ആക്‌സിസ് ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആക്‌സിസ് ബാങ്കിന്റെ മൊബൈല്‍ ആപ് ആയ ലൈമിന് മികച്ച പ്രതികരണം.ഓണ്‍ലൈന്‍ ഷോപ്പിങ്, പേമെന്റുകള്‍, ബാങ്കിങ്, മൊബൈല്‍ വാലറ്റ് എന്നിങ്ങനെ വിവിധ സാമ്പത്തിക ഇടപാടുകള്‍ സമന്വയിപ്പിച്ച് ആക്‌സിസ് ബാങ്ക് തയാറാക്കിയ മൊബൈല്‍ ആപ്പാണ്'ലൈം'.

അവതരിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ ഒരു ലക്ഷം ഡൗണ്‍ലോഡ് നടന്നതായി റീട്ടെയില്‍ ബാങ്കിങ് മേധാവി രാജീവ് ആനന്ദ് പറഞ്ഞു. ദൈനംദിന ആവശ്യങ്ങള്‍ ഞൊടിയിടയ്ക്കുള്ളില്‍ നടത്താന്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണ്.

ലൈമിന് മികച്ച പ്രതികരണമെന്ന് ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക് ഉപയോക്താക്കളുടെ 48% ഇടപാടുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയായിട്ടുണ്ട്. എണ്ണത്തില്‍, 40% എടിഎം വഴിയാണ്. വ്യക്തിഗത വായ്പകള്‍ (പഴ്‌സനല്‍ ലോണ്‍) ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആണിപ്പോള്‍ ജനങ്ങള്‍ക്ക് ഇഷ്ടം. വായ്പ വേണമെന്നു ബാങ്കിനെ അറിയിക്കുകയും തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ നേരില്‍ ബന്ധപ്പെട്ട് വായ്പ നല്‍കുകയും ചെയ്യുക, ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പ നല്‍കുക, വിശ്വസ്ത ഇടപാടുകാര്‍ക്ക് 'പ്രീ-അപ്രൂവ്ഡ്' വായ്പ നല്‍കുക എന്ന രീതികളിലാണിതു പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തെ മെട്രോ നഗരങ്ങളാണു ഡിജിറ്റല്‍ ബാങ്കിടപാടില്‍ മുന്‍നിരയില്‍. കേരളത്തില്‍ മികച്ച വളര്‍ച്ചാനിരക്കാണുള്ളത്. ദേശീയ വളര്‍ച്ചാനിരക്ക് 25 ശതമാനത്തിലേറെയുമാണ്.കേരളത്തില്‍ നിലവില്‍ 65 ശാഖകളുള്ള ബാങ്ക് ഇക്കൊല്ലം അഞ്ചു ശാഖകള്‍ കൂടി തുറക്കും. കൊച്ചി മെട്രോയുമായിച്ചേര്‍ന്നു നടപ്പാക്കുന്ന പ്രത്യേക ഡെബിറ്റ് കാര്‍ഡ് സംവിധാനം ജയ്പൂര്‍ പോലെയുള്ള നഗരങ്ങളിലെ മെട്രോ പദ്ധതികളില്‍ നടപ്പാക്കാനാവുമോ എന്ന് ആലോചന നടക്കുന്നതായി രാജീവ് ആനന്ദ് പറഞ്ഞു.

English summary

Axis Bank's Lime app download morethan 1laks people

India's third largest private sector lender Axis Bank has launched a new mobile app called Lime which integrates a mobile wallet, shopping, payments and banking. The new app is open to customers from other banks as well.
English summary

Axis Bank's Lime app download morethan 1laks people

India's third largest private sector lender Axis Bank has launched a new mobile app called Lime which integrates a mobile wallet, shopping, payments and banking. The new app is open to customers from other banks as well.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X