ഓണ്‍ലൈന്‍ വിപണിയിലും വ്യാജന്മാര്. ചൈനീസ് ഓണ്‍ലൈന്‍ വിപണിയിലെ ഏകദേശം 40 ശതമാനം ഉത്പന്നങ്ങളും വ്യാജമോ അല്ലെങ്കില്‍ ഗുണനിലവാരമില്ലാത്തവയോ ആണെന്ന് റിപ്പോര്‍ട്ട്.നിശ്ചിത ഗുണനിലവാരമുള്ളത് 58.7 ശതമാനം ഉത്പന്നങ്ങള്‍ മാത്രമാണ്. ആലിബാബഡോട്ട്കോം ഉള്‍പ്പടെയുള്ള ഇകൊമേഴേസ് സ്ഥാപനങ്ങളില്‍ വില്പനയ്ക്ക് വെച്ചിട്ടുള്ള ഉത്പന്നങ്ങള്‍ക്കെതിരെ പരാതികള്‍ ഏറിയതായും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പരാതികള്‍ 356.6 ശതമാനം വര്‍ധിച്ചതായും ചൈനയിലെ ഉപഭോക്ത്യ അവകാശ സംരക്ഷണ വകുപ്പില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.ഓണ്‍ലൈന്‍ വില്പന മേഖലയിലെ വമ്പന്മരായ യു.എസിനെ ഈയിടെയാണ് ചൈന മറികടന്നത്. 44,200 കോടി ഡോളറിന്റേതാണ് ചൈനയിലെ ഓണ്‍ലൈന്‍ വിപണിയിലെ വാര്‍ഷിക മൊത്ത വില്പന. യുഎസില്‍ ഇത് 30,000 കോടി ഡോളറാണ്.

ചൈന ഇന്റെര്‍നെറ്റ് നെറ്റവര്‍ക്ക് ഇന്‍ഫൊര്‍മേഷന്‍ സെന്റെര് (സി.എന്‍.എന്‍.ഐ.സി) റിപ്പോര്‍ട്ട് പ്രകാരം 328 കമ്പനികള്‍ ഒണ്‍ലൈന്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചൈനയുടെ മൊത്തം ആഭ്യന്തര ഉത്പാദതനത്തിന്റെ ഏഴു ശതമാനമാണ് ഒണ്‍ലൈന്‍ വിപണിയുടെ സംഭാവന. ഇരുപത് ശതമാനത്തോളം വരുന്ന ഉപഭോക്ത്യ ആവശ്യങ്ങളും ഓണ്‍ലൈന്‍ വഴിയാണ് സാധ്യമാക്കുന്നത്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
