ദീപാവലിയോടനുബന്ധിച്ച് സംവത് 2072ന് തുടക്കം കുറിച്ചുകൊണ്ട് ബുധനാഴ്ച പ്രത്യേക മുഹൂര്‍ത്ത വ്യാപാരമുണ്ടാകും. ബി.എസ്.ഇ.യിലും എന്‍.എസ്.ഇ.യിലും വൈകീട്ട് 5.45 മുതല്‍ 6.45 വരെയായിരിക്കും പ്രത്യേക വ്യാപാരം. വ്യാഴാഴ്ച വിപണിക്ക് അവധിയായിരിക്കും. നിക്ഷേപങ്ങള്‍ക്ക് പുതിയ തുടക്കമിടാം.
സംവത് 2071ല്‍ സെന്‍സെക്സിന് നഷ്ടമായത് 2.18 ശതമാനമാണ്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തില്‍ 6.44 ശതമാനവും കുറവുണ്ടായി.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച വര്‍ഷങ്ങളിലൊന്നാണ് കടന്നുപോകുന്നതെന്നുവേണം പറയാന്‍.

2011ല്‍ സെന്‍സെക്സിന് നഷ്ടമായത് 18 ശതമാനമാണ്. 2008ലാകട്ടെ 52 ശതമാനവും 2002ല്‍ നാല് ശതമാനവും മുംബൈ സൂചിക നഷ്ടത്തിലായിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ വിജയമന്ത്രങ്ങള്‍ ഇത്തവണ വിപണിയില്‍ യാഥാര്‍ഥ്യമാക്കാനായില്ല.
ഗുജറാത്തി ഹിന്ദുക്കളുടെ വിശ്വാസ പ്രകാരമുള്ള ഐശ്വര്യ വര്‍ഷമാണ് സംവത്. പുതു വര്‍ഷത്തിനു തുടക്കമാകുമ്പോള്‍ ഓഹരി വിപണിക്ക് മാത്രമല്ല, ബിസിനസ് ലോകത്തിന്റെയാകെ മനം നിറയെ മികച്ച കച്ചവടത്തിന്റെയും ലാഭത്തിന്റെയും ശുഭപ്രതീക്ഷകളാണുള്ളത്. നിലവിലെ നിക്ഷേപകര്‍ക്കും പുതു നിക്ഷേപകര്‍ക്കും ഏറ്റവും ലാഭകരമെന്ന് തോന്നുന്ന ഓഹരികള്‍ വാങ്ങാവുന്ന ഐശ്വര്യ നേരമായാണ് മുഹൂര്‍ത്ത വ്യാപാരത്തെ കണക്കാക്കുന്നത്. അക്ഷയ തൃതീയ പോലെ, സ്വര്‍ണവും വാഹനവും മറ്റും വാങ്ങാനുള്ള ശുഭ സമയമായും സംവത് വര്ഷാരംഭത്തെ കണക്കാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications