പുതിയ പദ്ധതിയുമായി ഫെഡറല്‍ ബാങ്ക്. ഇടപാടുകാര്‍ക്കായി പ്രത്യേക റിവാര്‍ഡ് പദ്ധതിയുമായാണ് ഫെഡറല്‍ ബാങ്ക് എത്തിയിരിക്കുന്നത്. സുഹൃത്തുക്കളോടോ ബന്ധുക്കളോടോ ഫെഡ്ബുക്ക് സെല്‍ഫി സേവിംഗ്സ് അക്കൗണ്ടുകള്‍ തുറക്കാന്‍ നിര്‍ദേശിക്കുന്ന ഇടപാടുകാര്‍ക്ക് ഒരു അക്കൗണ്ടിന് 50 രൂപ വീതം ക്യാഷ് ഇന്‍സെന്റീവ് നല്‍കും.
ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള രാജ്യത്തെ പ്രഥമ മൊബൈല്‍ ആപ്ളിക്കേഷനാണ് ഫെഡ്ബുക്ക് സെല്‍ഫി. പുതിയ അക്കൗണ്ട് തുറന്ന് പണം നിക്ഷേപിക്കപ്പെട്ടാല്‍ ഉടന്‍ നിര്‍ദേശിച്ച ഇടപാടുകാരന്റെ അക്കൗണ്ടില്‍ ഇന്‍സെന്റീവ് തുക ക്രെഡിറ്റ് ചെയ്യും.

ഇന്ത്യയില്‍ എവിടെ നിന്നു വേണമെങ്കിലും സെല്‍ഫി ഫോട്ടോ എടുത്തും ആധാര്‍ കാര്‍ഡ് സകാന്‍ ചെയ്തും സേവിംഗ്സ് അക്കൗണ്ട് സ്വയം തുറക്കാന്‍ സഹായിക്കുന്ന ആപ്ളിക്കേഷനാണിത്. ആധാര്‍ അപ്പോള്‍ തന്നെ പരിശോധിച്ച്, അക്കൗണ്ട് തുടങ്ങി അക്കൗണ്ട് നമ്പര്‍ നല്‍കും.
ഫെഡ്നെറ്ര്, ഫെഡ് മൊബൈല്‍, ഫെഡ് ബുക്ക്, സ്കാന്‍ ആന്‍ഡ് പേ തുടങ്ങിയ നൂതന ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയ ഫെഡറല്‍ ബാങ്കിന്റെ പുതിയ വാഗ്ദാനമാണ് ഫെഡ്ബുക്ക് സെല്‍ഫി. സേവിംഗ്സ് അക്കൗണ്ട് തുറക്കാന്‍ നിലവിലുള്ള ഏറ്റവും ലളിതമായ മാര്‍ഗമാണ് ഫെഡ്ബുക്ക് സെല്‍ഫി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications