രാജ്യത്തെ വ്യവസായിക ഉല്പാദന വളര്‍ച്ചയില്‍ വന്‍ കുതിപ്പ്. ഒക്ടോബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.8 ശതമാനമാണ് വ്യവസായികോല്പാദന വളര്‍ച്ച. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരുമാസം രേഖപ്പെടുത്തുന്ന ഏറ്റവും മികച്ച വളര്‍ച്ചയാണിത്. സെപ്റ്റംബറിലെ വ്യവസായികോല്പാദന സൂചിക വളര്‍ച്ച (ഐ.ഐ.പി) 3.84 ശതമാനമായി പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷം ഒക്ടോബറില്‍ 2.7 ശതമാനമായിരുന്നു ഇത്.
ഉല്പാദന മേഖലയില്‍ ഒക്ടോബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.6 ശതമാനമാണ് വളര്‍ച്ച. വൈദ്യുതോല്പാദന മേഖലയില്‍ ഒമ്പതു ശതമാനവും ഖനന മേഖലയില്‍ 4.7 ശതമാനവുമാണ് വളര്‍ച്ചയെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ കണക്ക് പറയുന്നു.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ മേഖലയില്‍ 42.2 ശതമാനവും കാപ്പിറ്റല്‍ ഗുഡ്സ് ഉത്പാദനം 16.1 ശതമാനവും കണ്‍സ്യൂമര്‍ ഗുഡ്സ് ഉതപാദനം 18.4 ശതമാനവും മുന്നേറി നേട്ടത്തിന് മികച്ച പിന്തുണ നല്കി. ഈവര്‍ഷം ഏപ്രില്‍ ഒക്ടോബര്‍ കാലയളവില്‍ മൊത്തം വ്യാവസായിക ഉതപാദന വളര്‍ച്ച 4.8 ശതമാനമാണ്.

മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ 2.2 ശതമാനമായിരുന്നു. ജൂലായ് സെപതംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 7.4 ശതമാനമായിരുന്നു. ഒക്ടോബര്‍ ഡിസംബര്‍ പാദത്തില്‍ ഇത് 7.4 ശതമാനത്തിനുമേല്‍ മെച്ചപ്പെടുമെന്ന സൂചനയാണ് വ്യാവസായികോത്പാദനം നല്‍കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications