ഈ വര്‍ഷം വിദേശത്ത് നിന്ന് ഏറ്റവും കൂടുതല്‍ പണം സ്വീകരിച്ച രാജ്യം ഇന്ത്യയെന്ന് വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്. 72 ബില്ല്യണ്‍ യുഎസ് ഡോളറാണ് (ഏകദേശം 4,75,200 കോടി രൂപ)ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചത്.ഏറ്റവും കൂടുതല്‍ പണമെത്തിയ രണ്ടാമത്തെ രാജ്യം ചൈനയാണ്. 64 ബില്ല്യണ്‍ യുഎസ് ഡോളറാണ് കഴിഞ്ഞവര്‍ഷം ചൈനക്ക് ലഭിച്ചത്. ഫിലിപ്പിന്‍സാണ് മൂന്നാം സ്ഥാനത്ത് ( 30 ബില്ല്യണ്‍ യുഎസ് ഡോളര്‍).
എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. വികസ്വര രാജ്യങ്ങളിലേക്കാണ് കൂടുതല്‍ പേരും ചേക്കേറുന്നതെന്ന പ്രത്യേകതയുമുണ്ട്. വിദേശത്ത് തൊഴില്‍തേടിപ്പോയവര്‍ സ്വന്തം രാജ്യങ്ങളിലെ കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം അയച്ചത് 60,100 കോടി ഡോളറാണെന്ന് ലോക ബാങ്ക് ഗ്രൂപ്പിന്റെ ഗ്ലോബല്‍ നോളജ് പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ മൈഗ്രേഷന്‍ ആന്‍ഡ് ഡവലപ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2015ല്‍ അയച്ചത് 601 ബില്ല്യണ്‍ ഡോളറില്‍ 441 ബില്ല്യണും സ്വീകരിച്ചത് വികസ്വര രാജ്യങ്ങളാണ്. ലോകത്തിന്റെ പലഭാഗത്തായി 2500 ലക്ഷം ആളുകളാണ് കുടിയേറിപ്പാര്‍ക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ തുക പുറത്തേക്ക് പോയത് അമേരിക്കയില്‍നിന്നാണ്. രണ്ടും മൂന്നും സ്ഥാനത്ത് സൗദി അറേബ്യയും റഷ്യയുമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications