സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്ക് 2015 മികച്ച വര്‍ഷമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2015 സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്ക് മികച്ചതാണെന്നതില്‍ സംശയമില്ല. ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളില്‍ ഈ വര്‍ഷം ആഭ്യന്തര നിക്ഷേപകരും വിദേശ നിക്ഷേപകരുമായി മുതല്‍മുടക്കിയത് 840 കോടി ഡോളറാണ്. അതായത്, 56,000 കോടി രൂപ. പല സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെയും മൂല്യത്തെക്കുറിച്ച് സന്ദേഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഒറ്റ വര്‍ഷം കൊണ്ട് ഇത്ര വലിയ മുതല്‍മുടക്ക് ഈ രംഗത്ത് ഉണ്ടായിരിക്കുന്നത്. ആയിരത്തിനടുത്ത് ഓഹരി ഇടപാടുകളാണ് സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളില്‍ ഈ വര്‍ഷം ഉണ്ടായത്.

 

സ്റ്റാര്‍ട്ട് അപ് രംഗത്തെ ഓഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു സൈറ്റിന്റെ കണക്കനുസരിച്ച് 936 ഇടപാടുകളിലൂടെ 840 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ ഉണ്ടായത്. 2014ല്‍ 304 ഇടപാടുകളിലായി 500 കോടി ഡോളര്‍ മാത്രമായിരുന്നു ഒഴുകിയെത്തിയത്.

 സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്ക് 2015 മികച്ച വര്‍ഷമോ?

വ്യവസായ രംഗത്തെ പ്രതിഭകളായ രത്തന്‍ ടാറ്റയും എന്‍.ആര്‍. നാരായണ മൂര്‍ത്തിയുമൊക്കെ വ്യക്തിപരമായ നിലകളില്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആഗോള കമ്പനികളായ ആലിബാബ, സോഫ്റ്റ് ബാങ്ക് തുടങ്ങിയവയും സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സഹായഹസ്തവുമായി എത്തി.ഇന്ന് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ട് അപ് അന്തരീക്ഷമാണ് ഇന്ത്യയിലേതാണ്. ആഗോള തലത്തില്‍ 100 കോടി ഡോളറില്‍ (6650 കോടി രൂപ) കൂടുതല്‍ മൂല്യമുള്ള 68 കമ്പനികളില്‍ 11 എണ്ണവും ഇന്ത്യയില്‍ നിന്നുള്ളതാണ്.

ഇകൊമേഴ്‌സ് രംഗത്തെ ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ടാക്‌സി ബുക്കിങ് ആപ് ആയ ഓല എന്നിവയാണ് ഏറ്റവുമധികം മൂലധനം സമാഹരിച്ചത്. നിക്ഷേപകരില്‍ മുന്നില്‍ സോഫ്റ്റ് ബാങ്കും ആലിബാബയുമാണ്. ഇകൊമേഴസ് രംഗത്ത് മാത്രം ഒതുങ്ങിയ സ്റ്റാര്‍ട്ട് അപ് നിക്ഷേപം ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, ആരോഗ്യരക്ഷ, എന്റര്‍പ്രൈസ് ടെക്‌നോളജി, കൃഷി എന്നീ മേഖലകളിലേക്ക് കൂടി വ്യാപിക്കുന്നുണ്ട്.

English summary

Start -up entrepreneurs, plus the best of 2015 ?

The summit will also focus on emerging areas such as start-ups, smart cities, growth ... and international entrepreneurs of stature who will share their thoughts
English summary

Start -up entrepreneurs, plus the best of 2015 ?

The summit will also focus on emerging areas such as start-ups, smart cities, growth ... and international entrepreneurs of stature who will share their thoughts
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X