രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വര്‍ദ്ധന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വര്‍ദ്ധന. 380 കോടി ഡോളറിന്റെ സ്വര്‍ണമാണ് ഡിസംബറില്‍ ഇറക്കുമതി ചെയ്തത്. 2014 ഡിസംബറില്‍ ഇത് 136 കോടി ഡോളറിന്റേത് മാത്രമായിരുന്നു. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ആഗോള ആഭ്യന്തര വിപണികളിലെ വില ഇടിവ്മൂലാണ് സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്തതും ഡിസംബറിലാണ്. ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ ണവില കുറഞ്ഞത് ഇറക്കുമതിക്ക് ആക്കം കൂട്ടി.ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തേക്ക് ഇറക്കുമതിയായി എത്തിയത് 2,645 കോടി ഡോളറിന്റെ സ്വര്‍ണമാണ്.

രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ വര്‍ദ്ധന

2014ല്‍ ഇതേ കാലയളവില്‍ 2,585 കോടി ഡോളറിന്റെ ഇറക്കുമതിയായിരുന്നു ഉണ്ടായത്. ഉപയോഗത്തില്‍ ലോകത്ത് രണ്ടാമത്തെ രാജ്യമായ ഇന്ത്യ 2014ല്‍ 900 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്.2015 ജനവരി മുതല്‍ സപ്തംബര്‍ വരെ 850 ടണ്‍ സ്വര്‍ണവും ഇറക്കുമതി ചെയ്തു. ലോകത്ത് കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്.

English summary

Trade deficit up as gold imports triple

India's trade deficit widened in December as gold imports nearly trebled, due to a rush from traders to take advantage of lower prices and a fall in exports for the 13th straight month.
English summary

Trade deficit up as gold imports triple

India's trade deficit widened in December as gold imports nearly trebled, due to a rush from traders to take advantage of lower prices and a fall in exports for the 13th straight month.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X