മുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തെ ധന, വായ്പാനയം റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച പ്രഖ്യാപിക്കും. സാമ്പത്തിക വളര്‍ച്ചയെ കുറിച്ചും പണപ്പെരുപ്പത്തെ കുറിച്ചുമുള്ള ആശങ്ക സജീവമല്ലാത്ത സാഹചര്യത്തില്‍ വായ്പാനിരക്കുകളില്‍ കാൽശതമാനത്തിന്റെ കുറവ് വരുത്താൻ കേന്ദ്രബാങ്ക് തയ്യാറാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അര ശതമാനത്തിന്റെ കുറവ് വരുത്തിയാല്‍ മാത്രമേ സാമ്പത്തിക മേഖലയില്‍ കാര്യമായ ചലനങ്ങളുണ്ടാകൂവെന്നാണ് ചിലരുടെ പക്ഷം.

എന്തായാലും ഇത്തവണത്തെ റേറ്റ് കട്ടിന് ചില പ്രത്യേകതകളുണ്ട്. അടിസ്ഥാന പലിശനിരക്കില്‍ വരുന്ന വ്യത്യാസം ഉപഭോക്താക്കളില്‍ എത്തിക്കാന്‍ വാണിജ്യ ബാങ്കുകളെ നിര്‍ബന്ധിതരാക്കുന്ന മാര്‍ജിന്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിങ് റേറ്റ്(എംസിഎല്‍ആര്‍) പുതിയ സാമ്പത്തിക വര്‍ഷം മുതലാണ് നടപ്പാക്കുന്നത്. പലിശനിരക്കില്‍ വരുത്തുന്ന കുറവുകള്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്ന പരാതികള്‍ വ്യാപകമായതോടെയാണ് റിസര്‍വ് ബാങ്ക് പുതിയ മാനദണ്ഡം പ്രഖ്യാപിച്ചത്.

എന്താണ് എംസിഎല്‍ആര്‍?
അതിനു മുമ്പ് ബാങ്കുകള്‍ എങ്ങനെയാണ് പലിശനിരക്കുകള്‍ നിശ്ചയിക്കുന്നത് എന്നു മനസ്സിലാക്കാം. റിപ്പോ നിരക്കും ഓഹരികളുടെ വില, പ്രവര്‍ത്തനചെലവ്, ലാഭാനുപാതം എന്നീ ഘടകങ്ങളാണ് ഓരോ ബാങ്കും പലിശനിരക്ക് നിശ്ചയിക്കാന്‍ ആശ്രയിക്കുന്നത്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്കുന്ന റിപ്പോ നിരക്കാണ് ഇതിന്റെ അടിസ്ഥാനം. പുതിയ മാനദണ്ഡം അനുസരിച്ച് റിപ്പോ നിരക്കില്‍ വരുന്ന വ്യത്യാസം ഓട്ടോമാറ്റിക്കായി വായ്പാ പലിശനിരക്കില്‍ പ്രതിഫലിക്കും. എന്നാല്‍ മൂന്നു വര്‍ഷം വരെ മാത്രം കാലാവധിയുള്ള ലോണുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കാന്‍ സാധ്യത കുറവാണ്. ഓരോ മാസവും പലിശനിരക്കുകള്‍ പരിഷ്കരിക്കും. പലിശനിരക്കില്‍ കുറവ് വന്നാല്‍ ഇഎംഐ(പ്രതിമാസ തവണ)കളിലും വ്യത്യാസമുണ്ടാകുമെന്ന് ചുരുക്കം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
