കൊച്ചി: റിസര്‍വ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ധന അവലോകന നയം ഇന്ന് നടന്നു. റിപ്പോ നിരക്കില്‍ കാല് ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.അതേ സമയം കരുതല്‍ ധനാനുപാതത്തില്‍ (സിആര്‍ആര്‍) കുറവ് വരത്താന് റിസര്‍വ് ബാങ്ക് തയ്യാറായില്ല.
വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് കടമെടുക്കുന്പോള്‍ നല്‍കേണ്ട പലിശയായ റിവേഴ്സ് റിപ്പോ 5.75 ശതമാനത്തില്‍ നിന്ന് ആറു ശതമാനമായാണ് ഉയര്‍ത്തിയത്. ഇതിലൂടെ ബാങ്കുകള്‍ക്ക് കൂടുതല്‍ പണം ലഭിക്കും.

ധനമന്ത്രാലയത്തില്‍ നിന്നുള്‍പ്പെടെ കനത്ത സമര്ദ്ദമുള്ളതിനാല് റിപ്പോ നിരക്കില്‍ കാല് ശതമാനം മുതല്‍ അര ശതമാനം വരെ ഇളവുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. നാണയപ്പെരുപ്പ സൂചികകള്‍ ആശ്വാസ തലത്തിലാണെന്നതും അനുകൂല ഘടകമായി.
ബാങ്കുകളില്‍ പണലഭ്യത കൂട്ടുന്നതിനായി കരുതല്‍ ധന അനുപാതത്തില്‍ മാറ്റം വരുത്താനുള്ള ചെറിയ സാദ്ധ്യതയുമുണ്ടെന്ന് പതീക്ഷിച്ചിരുന്നു എന്നാല്‍ അതുണ്ടായില്ല കരുതല്‍ ധനാനുപാതം നാലു ശതമാനമായി തുടരും.
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതിനാല്‍, ഇന്ന് മുഖ്യ പലിശ നിരക്കുകളില്‍ ഇളവനുവദിക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് നിര്ബന്ധിതനായിരുന്നു്.
റിസര്‍വ് ബാങ്കിന്റെ വായ്പാവലോകന നയമാണ് വിപണി ഉറ്റുനോക്കിയത്. നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്നുതന്നെയായിരുന്നു നിക്ഷേപക ലോകത്തിന്റെ പ്രതീക്ഷ.പുതിയ നയം ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദമേറ്റും
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
