കാലാവധി പൂര്‍ത്തിയാകും മുന്‍പ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് തീരുമാനിച്ചതില്‍ പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നു. ഇപിഎഫിലെ നിക്ഷേപം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി ഫെബ്രുവരിയിലാണ് തീരുമാനം വന്നത്.

ജോലിയില്‍നിന്ന് രാജിവെക്കുമ്പോഴോ മറ്റ് കാരണങ്ങളാലോ പെന്‍ഷനാകുന്നതിന് മുമ്പ് നിക്ഷേപം മുഴുവന്‍ പിന്‍വലിക്കാന്‍ അനുവാദം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാലാവധിയെത്തുന്നതിന് മുമ്പ് പിന്‍വലിക്കാവുന്ന തുക 75 ശതമാനമായി ചുരുക്കാനാണ് പുതിയ തീരുമാനം. തൊഴിലാളികളുടെ വയസ്സുകാലത്തെ സുരക്ഷ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ രീതി കൊണ്ടുവന്നത്.
പുതിയ ശുപാര്‍ശയനുസരിച്ച് അമ്പത്തിനാല് വയസുകഴിഞ്ഞാല്‍ പിന്നെ തുക പിന്‍വലിക്കാനാകില്ല. തുക പിന്‍വലിക്കണമെങ്കില്‍ പിന്നീട് അമ്പത്തിയേഴ് വയസ് എത്തുന്നത് വരെ കാത്തിരിക്കേണ്ടി വരും.
നേരത്തെയുണ്ടായിരുന്ന നിയമപ്രകാരം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നിക്ഷേപത്തിന്റെ 90 ശതമാനവും അമ്പത്തിനാല് വയസോടെ പിന്വലിക്കാനാകുമായിരുന്നു. പിന്നീടുളള പത്ത് ശതമാനം തുക വിരമിക്കലിന് തൊട്ടുമുമ്പുളള വര്‍ഷവും പിന്‍വലിക്കാനുളള സൗകര്യം ലഭിച്ചിരുന്നു. വിരമിക്കല്‍ പ്രായം അമ്പത്തിയഞ്ചും അമ്പത്തിയാറുമായിരുന്ന ഘട്ടത്തില്‍ ഈ നിയമത്തിന് പ്രാധാന്യം ഉണ്ടായിരുന്നുവെന്നാണ് അധികൃതരുടെ പക്ഷം. എല്ലാ സ്ഥാപനങ്ങളിലും ഇപ്പോള്‍ വിരമിക്കല്‍ പ്രായം അമ്പത്തിയെട്ടാണ്. അത് കൊണ്ട് തന്നെ ഈ നിയമത്തിന് ഇപ്പോള്‍ സാധുതയില്ല.
ഇതോടെ വീട് പണിയുന്നതിനോ ചികിത്സയ്ക്കോ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയ്ക്കോ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം വരും എന്നതാണ് കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണം. മൊത്തം തുകയുടെ 75 ശതമാനം മാത്രമേ ഇത്തരം ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാന്‍ സാധിക്കൂ.
57 വയസായ ശേഷമേ വരിഷ്ഠ പെന്ഷന് പദ്ധതിയിലേക്ക് പിഎഫ് തുക മാറ്റാനും സാധിക്കൂ. നേരത്തെ ഇത് അമ്പത്തഞ്ചു വയസായിരുന്നു. ഇടപാടുകാര്‍ക്ക് തൊഴിലുടമയുടെ സാക്ഷ്യപത്രമില്ലാതെ തന്നെ പിഎഫ് തുക പിന്‍വലിക്കാനാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
