ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ മൂന്നു പേര്‍ ഇടം പിടിച്ചു. ലോയ്ഡെല്‍ബാസെലിന്റെ ചെയര്‍മാനും സി.ഇ.ഒ.യുമായ ഭവേഷ് പട്ടേല്‍, പെപ്സികോ സി.ഇ.ഒ. ഇന്ദ്ര നൂയി, മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. സത്യ നാദെല്ല എന്നിവരാണ് ഇക്വിലര്‍ തയാറാക്കിയ പട്ടികയില്‍ ഇടം പിടിച്ചത്.
പട്ടികയില്‍ ആറാം സ്ഥാനത്താണ് ഭവേഷ്. 2.45 കോടി ഡോളറാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പള വരുമാനം. ഏതാണ്ട് 163 ഇന്ത്യന്‍ കോടി രൂപ വരുമിത്. എട്ടാം സ്ഥാനത്തുള്ള ഇന്ദ്രയ്ക്ക് ലഭിക്കുന്നത് 2.22 കോടി ഡോളറാണ്. (146.52 കോടി രൂപ). 1.83 ഡോളറുമായി (121കോടി രൂപ) സത്യ നാദെല്ല ഇരുപത്തിയാറാം സ്ഥാനത്താണ്.പട്ടികയില്‍ എട്ടുപേര്‍ വനിതകളാണ്.