പ്രധാന്‍മന്ത്രി ആവാസ് യോജന: 2508 നഗരങ്ങളെ തിരഞ്ഞെടുത്തു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി ആവാസ് യോജന ഭവനപദ്ധതിക്കായി 2508 നഗരങ്ങളെ തെരഞ്ഞെടുത്തതായി ലോക്സഭയില്‍ കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡു വെളിപ്പെടുത്തി.

നഗരമേഖലകളിലെ ഭവന രഹിതരെ സഹായിക്കുന്നതിനായുള്ള കേന്ദ്രപദ്ധതിയാണ് പ്രധാന്‍മന്ത്രി ആവാസ് യോജന. ഏപ്രില്‍ 25 ഓടെ 26 സംസ്ഥാനങ്ങളില്‍ നിന്നായി പദ്ധതി നിര്‍വഹണത്തിനുള്ള 2508 നഗരങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നാണ് വെങ്കയ്യ നായിഡു വ്യക്തമാക്കിയത്.

പ്രധാന്‍മന്ത്രി ആവാസ് യോജന: 2508 നഗരങ്ങളെ തിരഞ്ഞെടുത്തു

ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് മുതലായ പ്രകൃതിഷോഭങ്ങളെ അതിജീവിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ സംസ്ഥാനങ്ങളുടേയും ഭൗമശാസ്ത്രപ്രത്യേകതകളനുസരിച്ച് വീടുനിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ സ്വീകരിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ആലപ്പുഴ, കല്‍പ്പറ്റ, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ക്കോട്, കൊച്ചി, കൊല്ലം, കോട്ടയം, മലപ്പുറം,പാലക്കാട്,പത്തനംതിട്ട,തിരുവനന്തപുരം,തൃശൂര്‍,തൊടുപുഴ തുടങ്ങി കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുള്ള നഗരങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

ഏഴു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 2 കോടി വീടുകള്‍ നിര്‍മിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. 2015ലാരംഭിച്ച പദ്ധതി 2022ല്‍ പൂര്‍ത്തിയാകും.

എസ്ബിഐ വായ്പാ നിരക്ക് കുറച്ചുഎസ്ബിഐ വായ്പാ നിരക്ക് കുറച്ചു

English summary

2,508 cities selected under Modi’s scheme for affordable housing

As many as 2,508 cities in 26 states have been selected under ‘Pradhan Mantri Awas Yojana’ for providing affordable houses to the urban poor, the Lok Sabha was informed today.
Story first published: Thursday, May 5, 2016, 15:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X