കൊച്ചി: നിരക്ക് കുറച്ച് 3ജി, 2ജി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനൊരുങ്ങി ബിഎസ്എന്‍എല്‍ എല്ലാത്തരം ഉപയോക്താക്കള്‍ക്കും ഇന്റര്‍നെറ്റ് പ്ലാനില്‍ മാറ്റം വരുത്താതെ സേവനം ലഭ്യമാക്കുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉപയോക്താക്കള്‍ക്ക് പ്ലാന്‍ ലഭ്യമാക്കുമെന്ന് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈഫൈ ഹോട്ട്സ്പോട്ട് വഴിയാണ് ഈ സേവനം ലഭിക്കുക. മൊബൈലില്‍ വൈഫൈ സേര്‍ച്ച് ലിസ്റ്റില്‍ വരുന്ന ബിഎസ്എന്‍എല്‍ ക്യൂ എംഡിഒ സെലക്റ്റ് ചെയ്ത ശേഷം ഒഥന്റിക്കേഷന് മോഡ് സിം ആക്കി കണക്റ്റ് ചെയ്താല്‍ 4.5 ജി വേഗതയില്‍ ഇന്റര്‍നെറ്റ് ലഭിക്കും. ബിഎസ്എന്‍എല്‍ ഫോണുകളെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി ഒരു ഫോണിലേക്ക് കോളുകള്‍ കണ്‍വേര്‍ട്ട് ചെയ്തുവിടുന്ന പുതിയ പദ്ധതിയും അവതരിപ്പിച്ചു. ഫിക്സിഡ് മൊബൈല്‍ കണ്‍വേര്‍ജന്‍സ് സംവിധാനത്തിലൂടെ മൂന്നു മുതല്‍ ഒന്പതുവരെ ഫോണുകളെ ഇത്തരത്തില്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താം. മൂന്നു ഫോണുകള്‍ ഉള്ള ഗ്രൂപ്പിന് 100 രൂപയും ആറുവരെ ഫോണുകളുള്ള ഗ്രൂപ്പിനു 200 രൂപയും ഒന്‍പതുവരെയുള്ള ഗ്രൂപ്പുകള്‍ക്ക് 300 രൂപയും അധികചാര്‍ജ് ഈടാക്കും. ഗ്രൂപ്പുകളിലെ ഫോണുകളിലേക്ക് ഫ്രീയായി വിളിക്കാവുന്ന ഐപി സെന്റെക്സ് പദ്ധതിയും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 501 കോടി രൂപയുടെ വളര്‍ച്ച ബിഎസ്എന്‍എല്ലിനു കൈവരിക്കാനായിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
