കൊച്ചി: ഓട്ടോറിക്ഷക്കാര്‍ക്കും മറ്റ് സ്വയംതൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കും ഇഎസ്ഐ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മുന്‍പ് പത്ത് തൊഴിലാളികളെങ്കിലും ജോലി ചെയ്യുന്ന ഫാക്ടറികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലെ തൊഴിലാളികള്‍ക്കു മാത്രമായിരുന്നു ഇഎസ്ഐ ആനുകൂല്യങ്ങള്‍ ലഭ്യമായിരുന്നത്.
സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ള 60 വയസിന് താഴെയുള്ള ഏതു തൊഴിലാളിക്കും പദ്ധതിയില്‍ അംഗമാകാം.തൊഴിലാളികള്‍ തങ്ങളെയും കുടുംബാംഗങ്ങളെയും സംബന്ധിച്ച വിവരങ്ങളും ഫോട്ടോകളും ഓണ്‍ലൈനായി അപ്ലോഡ് ചെയ്തു രജിസ്റ്റര്‍ ചെയ്യണം. ഇതിനുശേഷം തൊഴിലാളിക്കും കുടുംബത്തിനും ചികിത്സാനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് രജിസ്റ്ററിങ് ഓഫീസര്‍ നല്‍കും.

ആദ്യ ഘട്ടത്തില്‍, പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടി നല്കേണ്ടുന്ന ഫീസ് 1500 രൂപയാണ്. ആറു മാസം കഴിഞ്ഞാല്‍ മൂന്ന്ുമാസം കൂടുമ്പോള്‍ 750 രൂപ അടയ്ക്കണം. ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ പദ്ധതി ആദ്യ ഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പന്ത്രണ്ട് മാസത്തേക്കാണ് നടപ്പിലാക്കുക.
അംഗത്തിന്റെ പങ്കാളിക്കും പൂര്‍ണമായും തൊഴിലാളിയെ ആശ്രയിച്ച് കഴിയുന്ന 18 വയസിനു താഴെയുള്ള രണ്ട് കുട്ടികള്‍ക്കും സൗജന്യചികിത്സാനുകൂല്യം ലഭ്യമാകും.ആദ്യ മൂന്ന് മാസക്കാലം ഔട്ട്പേഷ്യന്റ് ട്രീറ്റ്മെന്റ് മാത്രമേ ലഭിക്കുകയുള്ളൂ.ഔട്ട്പേഷ്യന്റ് ചികിത്സാ ഇനത്തില്‍ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കുന്ന മരുന്നിന്റെ വില 1500 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
