ന്യൂഡല്‍ഹി: സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് പിന്നാലെ എയര്‍ ഇന്ത്യയില്‍നിന്നും യാത്രക്കാര്‍ക്ക് ഓഫര്‍. ആഭ്യന്തര യാത്രയ്തക്ക് 1499 രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും.ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയാണ് ഈ നിരക്കില്‍ യാത്ര ചെയ്യാനാകുക.
മറ്റു സീസണുകളെ അപേക്ഷിച്ച് ജൂലൈ-സെപ്തംബര്‍, ജനുവരി-മാര്‍ച്ച് സീസണ് വിമാന യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുന്ന കാലമാണ്. ഇതു കണക്കിലെടുത്താണ് ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഈ ഓഫര്‍ പ്രഖ്യാപിച്ചത്.

'സൂപ്പര്‍ സെയില്‍ ഓഫറി'നായി ഇന്നുമുതല്‍ മെയ് 25 വരെ ബുക്ക് ചെയ്യാം.എയര്‍ ഇന്ത്യ വെബ്സൈറ്റ് വഴിയോ ട്രാവല്‍ ഏജന്‍സികള്‍ മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യയുടെ തെക്ക്കിഴക്കന്‍ മേഖലകള്‍, ലഡാക്ക്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ തുടങ്ങി രാജ്യത്തുടനീളം 50ഓളം പ്രദേശങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്.
കഴിഞ്ഞ ആഴ്ച്ച സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഏഷ്യ എന്നീ കമ്പനികള്‍ വമ്പന്‍ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു.സ്പൈസ് ജെറ്റ് 511 രൂപയുടെയും ഇന്‍ഡിഗോ 800 രൂപയുടെയും ഓഫറുകളാണ് പ്രഖ്യാപിച്ചിരുന്നത്. എയര്‍ ഏഷ്യ പല റൂട്ടുകളിലും യാത്രാനിരക്ക് പകുതിയാക്കി കുറച്ചിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications