ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് 1850 ജീവനക്കാരെ പിരിച്ചു വിടാന്‍ തീരുമാനിച്ചു. മൊബൈല്‍ മാര്‍ക്കറ്റില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിയാത്ത വിന്‍ഡോസ് ഫോണ്‍ യൂണിറ്റ് പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി നടപടി.കമ്പനി കടുത്ത പ്രതിസന്ധികളാണ് നേരിടുന്നത്.
ഒരു വര്‍ഷം മുന്‍പ് 18000 പേരെ കമ്പനി താല്‍ക്കാലികമായി പിരിച്ചു വിട്ടിരുന്നു. നോക്കിയ വിന്‍ഡോസ് ഹാന്‍ഡ്സെറ്റ് ഡിവിഷന് ഏറ്റെടുത്ത അവസരത്തിലായിരുന്നു ഇത്. ഫോണ്‍ ഡിവിഷനിലാണ് ഇക്കുറിയും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നത്. നോക്കിയയില്‍ നിന്നും ഏറ്റെടുത്ത ഫോണ്‍ ബിസിനസിന്റെ മൂല്യത്തില്‍ 7.6 ബില്യണ്‍ ഡോളര്‍ എഴുത്തള്ളാനും തീരുമാനിച്ചിട്ടുണ്ട്.

നോക്കിയ ഏറ്റെടുത്തിട്ടും വിന്‍ഡോസ് ഫോണ്‍ മാര്‍ക്കറ്റില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ മൈക്രോസോഫ്റ്റിനു കഴിഞ്ഞിട്ടില്ല. ആഗോള സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റില്‍ ഇവരുടെ വിഹിതം വെറും 3.2 ശതമാനം മാത്രമാണെന്ന് സര്‍വേ പറയുന്നു. മാര്‍ച്ചിലെ കണക്കനുസരിച്ച് മൈക്രാസോഫ്റ്റില് 1,18,000 ജീവനക്കാരുണ്ട്. ഇതില്‍ പകുതിയും അമേരിക്കയിലാണ്.
പേഴ്സണ്‍ കമ്പ്യൂട്ടറുകളുടെ മാര്‍ക്കറ്റില്‍ മേധാവിത്വം തുടരാന്‍ മൈക്രോസോഫ്റ്റിനു കഴിയുന്നുണ്ടെങ്കിലും ഫോണ്‍ മാര്‍ക്കറ്റിലെ വെല്ലുവിളിയാണ് കമ്പനിക്കു തലവേദനയായിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
