കൊച്ചി: വിദേശികള്‍ കുവൈത്തില്‍ നിന്നും പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദിഷ്ട ബില്ല് ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
അയക്കുന്ന പണം അനുസരിച്ച് രണ്ട് മുതല്‍ അഞ്ച് ശതമാനം നികുതിക്കാണ് നിര്‍ദേശം.മറ്റ് അനധികൃത മാര്‍ഗങ്ങളിലൂടെ പണം അയക്കാന്‍ ശ്രമിച്ചാല്‍ ആറ് മാസം തടവും 10,000ദിനാര്‍ വരെ പിഴയും ഉണ്ടാകും.
നൂറു ദിനാറില്‍ താഴെ പണം അടയ്ക്കുമ്പോള്‍ രണ്ടു ശതമാനവും നൂറു മുതല്‍ അഞ്ഞൂറു വരെ നാലു ശതമാനവും അഞ്ഞൂറിനു മുകളിലുള്ള തുക അടയ്ക്കുമ്പോള്‍ അഞ്ചു ശതമാനവും നികുതി ഈടാക്കാനാണ് നിര്‍ദേശം.

വിദേശികള്‍ രാജ്യത്തിന് പുറത്തേക്ക് അയ്ക്കുന്ന തുകയ്ക്കു നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റിന്റെ നിയമകാര്യ കമ്മിറ്റി ഉടന്‍ അംഗീകാരം നല്കുമെന്നാണ്് അറബ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന നിര്‍ദിഷ്ട ബില്ലിന് സര്‍ക്കാരും പാര്‍ലമെന്റും പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇങ്ങനെ ഈടാക്കുന്ന നികുതി രാജ്യത്തിന്റെ പൊതു ഖജനാവിലേക്ക് നേരിട്ടെത്തും. ധനകാര്യ മന്ത്രാലയം പുറത്തിറക്കുന്ന സ്റ്റാമ്പുകള്‍ വഴിയായിരിക്കും നികുതി ഈടാക്കുക.പുതിയ നിയമം കുവൈറ്റ് മലയാളികള്‍ക്കെല്ലാം വലിയ പ്രതിസന്ധി സൃഷ്ടിക്കും.നാട്ടിലേക്കയക്കുന്ന പണത്തിന് ഇനി നികുതി നല്‍കേണ്ടി വരും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!



Click it and Unblock the Notifications