നികുതി വിധേയമായ സേവനത്തിന്റെ മൂല്യത്തിന്മേല് ചുമത്തുമെന്നു പ്രഖ്യാപിച്ചിരുന്ന 0.5% കൃഷി കല്യാണ്‍ സെസ് ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരികയാണ്. 2016-17 യൂണിയന് ബജറ്റിലാണ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി സേവനനികുതി പരിധിയിലുള്ള എല്ലാത്തിനും 0.5% കൃഷി കല്യാണ്‍ സെസ് അവതരിപ്പിച്ചത്.
0.5% സ്വച്ഛ് ഭാരത് സെസിനു പുറമെ ഇനി 0.5% കൃഷി കല്യാണ്‍ സെസും കൂടുമ്പോള്‍ നികുതി 15 ശതമാനമാവും.
കൃഷി കല്യാണ്‍ സെസ് എന്തിന്
കാര്‍ഷിക മേഖലയുടെ പുനരുജ്ജീവന പദ്ധതികള്‍ നടപ്പാക്കാനും കൃഷിക്കാരുടെ ക്ഷേമത്തിനു പണം കണ്ടെത്താനുമാണു കൃഷി കല്യാണ്‍ സെസ് ഉപയോഗിക്കുന്നത്.
കൃഷി കല്യാണ്‍ സെസ് പരിധിയില്‍പ്പെടുന്നവ
കൃഷി കല്യാണ്‍ സെസിന്റെ പരിധിയില്‍ വരുന്ന, സാധാരണക്കാര്‍ക്ക് അധിക ബാധ്യത സൃഷ്ടിക്കാന്‍ പോകുന്ന ചിലവുകള്‍ ഇവയൊക്കെയാണ്.
ടെലിഫോണ്‍ ബില്ലുകള്‍
നിര്‍മ്മാണത്തിലിരിക്കുന്ന വസ്തുക്കള്‍
ഇന്റര്‍നെറ്റ് ബില്‍
ട്രാവല്‍ ഏജന്‍സികള്‍
വാടകകള്‍
റെസ്റ്റോറന്റ് ബില്ലുകള്‍
സിനിമ
കേബിള്‍ ബില്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജൂണ്‍ ഒന്നിനു മുന്‍പ് സേവനം ഉപയോഗിച്ച് അതിനു ശേഷമാണ് പണം അടക്കുന്നതെങ്കില്‍ കൃഷി കല്യാണ്‍ സെസ് ബാധകമാണ്.
ജൂണ്‍ ഒന്നിന് മുന്‍പ് മുന്‍കൂറായി പണം നല്കിയ സേവനങ്ങള്‍ക്ക് സെസ് ഉണ്ടാവില്ല.
എന്തുകൊണ്ട് കൃഷി കല്യാണ്‍ സെസ്
കഴിഞ്ഞ വര്‍ഷം സേവന നികുതി 12.36 ശതമാനത്തില്‍ നിന്ന് 14 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇതോടൊപ്പം സ്വച്ഛ് ഭാരത് സെസ്സായി നവംബര്‍ മുതല്‍ സേവന നികുതി അര ശതമാനം കൂടി കൂട്ടി അതിന് പുറമെയാണ് കൃഷി കല്യാണ്‍ സെസ്.
നികുതിയുടെ പരിധിയില്‍ വരുന്ന എല്ലാ സേവനങ്ങള്‍ക്കും കൃഷി കല്യാണ്‍ സെസ് ബാധകമാണ്.
കൃഷി കല്യാണ്‍ സെസിലൂടെ സാമ്പത്തികവര്‍ഷത്തെ അവശേഷിക്കുന്ന പത്ത് മാസംകൊണ്ട് ജനങ്ങളുടെ പോക്കറ്റില്‍നിന്ന് 5000 കോടി സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍ ഇത് ജനങ്ങള്‍ക്ക് അധിക ബാധ്യതയാകുമെന്ന് വ്യാപകമായി വിമര്‍ശനങ്ങളുണ്ട്. എങ്കിലും കാര്‍ഷിക മേഖലക്ക് ഇത് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
