പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: എയര്‍കേരള യാഥാര്‍ത്ഥ്യമാവുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: പ്രവാസി മലയാളികളുടെ സ്വപനത്തിന് ചിറക് മുളക്കുന്നു. എയര്‍ കേരളയ്ക്ക് അനുകൂലമായി പുതിയ വ്യോമയാന നയം. അന്താരാഷ്ട്ര സര്‍വ്വീസിന് ആഭ്യന്തര പ്രവൃത്തി പരിചയമെന്ന മാനദണ്ഡം ഒഴിവാക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചതോടെ എയര്‍ കേരളയ്ക്കുള്ള തടസം നീങ്ങുമെന്നുറപ്പായി.

 

വിദേശ സര്‍വീസ് ലൈസന്‍സിന് അഞ്ചു വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് വേണമെന്നായിരുന്നു നിബന്ധന.ഈ നിബന്ധന ഒഴിവാക്കി വ്യോമയാന മന്ത്രാലയം പുതിയ വ്യോമയാന നയം തയ്യാറാക്കി. 20 വിമാനങ്ങള്‍ സ്വന്തമായുണ്ടാവുകയോ ആഭ്യന്തര സര്‍വ്വീസിന്റെ 20ശതമാനം ഉണ്ടാവുകയോ ചെയ്താല്‍ മതിയെന്നാണ് പുതിയ വ്യോമയാന നയത്തിലെ നിബന്ധന. ഒരു മണിക്കൂര്‍ യാത്രയ്ക്ക് 2500 രൂപയില്‍ കൂടാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: എയര്‍കേരള യാഥാര്‍ത്ഥ്യമാവുo

പുതിയ വ്യോമയാന നയം ഇന്ന് കേന്ദ്ര മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു.

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ നാട്ടിലെത്തുന്നതിനായി ആഢംബരങ്ങളൊഴിവാക്കി വിമാന സര്‍വ്വീസ് നടത്താനാണ് എയര്‍ കേരളയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ കഴിയാതെ ഗള്‍ഫില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ യാത്രയും മലയാളമറിയാവുന്ന ഉദ്യോഗസ്ഥരുടെ സേവനവും എയര്‍ കേരളയില്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.

മുന്നൂറ് കോടി രൂപയാണ് എയര്‍ കേരളയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ തുടക്കത്തില്‍ ആവശ്യമുള്ളത്. ഇതില്‍ 26% കേരള സര്‍ക്കാര്‍ വഹിക്കും, ബാക്കി തുക ഓഹരിയിലൂടെ കണ്ടെത്താനാണ് പദ്ധതി.

ജോലിക്കൊപ്പം പണം സമ്പാദിക്കാന്‍ ഒരു സൈഡ് ബിസിനസ്

English summary

Airkerala project set to take wings

After a long wait of a decade, the ambitious Air Kerala project of the Kerala government going to take wings.
Story first published: Friday, June 3, 2016, 13:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X