വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയില്‍ 300 കോടി ഡോളറിന്റെ (ഏകദേശം 20,000 കോടി രൂപ) അധിക നിക്ഷേപം നടത്തും.
അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ ആമസോണ്‍ സ്ഥാപക സി.ഇ.ഒ ജെഫ് ബിസോസിന്റേതാണ് നിക്ഷേപ വാഗ്ദാനം.ഇതോടെ, ആമസോണിന്റെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 500 കോടി ഡോളറായി ഉയരും. നിക്ഷേപത്തിന്റെ സമയ പരിധി ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല.

ഇതൊരു തുടക്കം മാത്രമാണെന്നും അനുദിനം വളരുന്ന ഇന്ത്യന്‍ ഇ - കൊമേഴ്സില്‍ വന്‍ പ്രതീക്ഷകളാണ് ആമസോണിനുള്ളതെന്നും ജെഫ് ബിസോസ് പറഞ്ഞു. അമേരിക്കയ്ക്ക് പുറത്ത് ആമസോണിന്റെ ആദ്യ സോഫ്റ്റ്വെയര് എന്‍ജിനിയറിംഗ് ഡെവലപ്മെന്റ് സെന്റര്‍ തുറക്കും.ആമസോണ്‍ ഇന്ത്യയില്‍ ഇതിനകം 45,000ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക പിന്തുണ ലഭിക്കാത്തതിനാല്‍ ചൈനയില്‍ ആമസോണ്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.ഇന്ത്യന്‍ ഇ-കൊമേഴ്സ് രംഗത്ത് വിപണി പിടിച്ചടക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
