തിരുവനന്തപുരം: ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകള്‍ സംയോജിപ്പിച്ചു കേരള ബാങ്ക് ആരംഭിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ ബാങ്ക് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇത് നിക്ഷേപം വര്‍ധിപ്പിക്കുകയും, സംസ്ഥാനത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും നിര്‍ണായക പങ്കു വഹിക്കുയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളുമായി സംവദിക്കുകയായിരുന്നു ധനമന്ത്രി.
റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങളില്‍ നിന്നുകൊണ്ടാണ് കേരള ബാങ്ക് പ്രവര്‍ത്തിക്കുക. കേരളത്തിന്റേതെന്നു പറയാന്‍ ഒരു ബാങ്ക് ഇല്ലാത്ത സ്ഥിതിയാിലാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ കേരളത്തിന്റേതായ ബാങ്കിനു രൂപം നല്‍കുന്നത്. സഹകരണ ബാങ്കുകള്‍ മൂന്നു തലത്തിലാണ്. ഇതു രണ്ടു തലത്തിലുള്ള സംവിധാനമാക്കി മാറ്റും. ജില്ലാ - സംസ്ഥാന സഹകരണ ബാങ്ക് സംയോജിപ്പിച്ച് ഒറ്റ ബാങ്ക് ആക്കി മാറ്റും.

കേരളത്തില്‍ നിക്ഷേപം വേണമെന്നുള്ളവര്‍ക്ക് ഈ ബാങ്കില്‍ നിക്ഷേപിക്കാന്‍ അഭിനിവേശം കൂടും. സ്വകാര്യ മേഖലയുടെ വളര്‍ച്ചയ്ക്കും നിര്‍ണായക പങ്കു വഹിക്കാന്‍ ഈ ബാങ്കിനു കഴിയും. പ്രവാസി നിക്ഷേപങ്ങളും അധികമായി ആകര്‍ഷിക്കാന്‍ കഴിയും.
180000 കോടി രൂപയാണു സംസ്ഥാനത്തിന്റെ കടമെന്നു ധനമന്ത്രി അറിയിച്ചു. ഓരോ മലയാളിക്കും 50000 രൂപയുടെ ബാധ്യത സര്ക്കാറിന്റേതായിട്ടുണ്ട്. മൊത്തം ചെലവിന്റെ 15 ശതമാനം കടംവാങ്ങിയാണു നടത്തുന്നത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications