മെഴ്‌സിഡസിന്റെ സ്‌പോര്‍ട്ട്‌സ് എഡിഷന്‍ കാറുകള്‍ ഇന്ത്യയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി:ലോകം യൂറോ കപ്പ് ആവേശത്തിന്റെ ലഹരിയിലിരിക്കെ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ മേര്‍സിഡസ് ബെന്‍സ് തങ്ങളുടെ ഏറ്റവും പുതിയ സ്‌പോര്‍ട്ട്‌സ് എഡിഷന്‍ കാറുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. സ്‌പെഷ്യല്‍ എഡിഷണ്‍ ബെന്‍സ് എ-ക്ലാസ്സ്, ജി എല്‍ എ, സി എല്‍ എ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് കാറുകള്‍.

പുതുതലമുറയെ ഉദ്ദേശിച്ചിട്ടുള്ള ഈ സ്‌പോര്‍ട്ട്‌സ് എഡിഷന്‍ കാറുകള്‍ സുരക്ഷിതത്വം പ്രധാനം ചെയ്യുന്നു. കൂടാതെ വളരെയേറെ ശക്തിയാര്‍ജ്ജിച്ച എഞ്ചിനോട് കൂടിയാണ് നിരത്തിലെത്തുന്നതെന്നും മെര്‍സിഡസ് ബെന്‍സ് ഇന്ത്യാ മാനേജിങ്ങ് ഡയറക്ടറും സി ഇ ഓ യുമായ റോളണ്ട് ഫോള്‍ജെര്‍ വ്യക്തമാക്കി.

മെഴ്‌സിഡസിന്റെ സ്‌പോര്‍ട്ട്‌സ് എഡിഷന്‍ കാറുകള്‍ ഇന്ത്യയില്‍

സ്‌പോര്‍ട്ട്‌സ് എഡിഷന്‍ എ 180നു 25.95ലക്ഷവും എ 200ഡിയ്ക്ക് 26.95 ലക്ഷവുമാണ് വില. കൂടാതെ സി എല്‍ എ 200നു 33.24 ലക്ഷവും സി എല്‍ എ 200ഡിയ്ക്ക് 34.25 ലക്ഷവും ജി എല്‍ എ 200നു 34.23ലക്ഷവും ജി എല്‍ എ 200ഡിയ്ക്ക് 35.26 ലക്ഷവുമാണ് ഷോറൂം വില. ജുലൈ 10നു മുന്‍പ് ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമേ കാര്‍ ലഭ്യമാകുകയുള്ളൂയെന്നും കമ്പനി അറിയിച്ചു.

2015ല്‍ പതിനഞ്ചോളം കാറുകള്‍ പുറത്തിറക്കിയ കമ്പനി ഈ വര്‍ഷവും ഒരു ഡസന്‍ കാറുകളെങ്കിലും പുറത്തിറക്കുമെന്ന് ഓട്ടോ ഷോയില്‍ അറിയിച്ചിട്ടുണ്ട്.

<strong>ചെറിയ എസ്‌യുവികളില്‍ തിളങ്ങാന്‍ മാരുതി ഇഗ്നിസ്</strong>ചെറിയ എസ്‌യുവികളില്‍ തിളങ്ങാന്‍ മാരുതി ഇഗ്നിസ്

English summary

Mercedes-Benz launches special edition A-Class, GLA and CLA

Mercedes-Benz has launched special variants of its popular A-Class, GLA and CLA models in India.
Story first published: Wednesday, June 15, 2016, 15:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X