തക്കാളിവില കുതിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും തക്കാളിവില ഉയരുന്നു. ഹൈദരാബാദ് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ തക്കാളിയ്ക്കു കിലോ നൂറു രൂപയാണ് ഇപ്പോള്‍ വില. ഉരുളക്കിഴങ്ങിനും ഉള്ളിയ്ക്കും വില കൂടുകയാണ്.

പച്ചക്കറിക്കു പൊതുവെ വില ഉയര്‍ന്നപ്പോള്‍ ഏറ്റവും അധികം വില വര്‍ധിച്ചതു തക്കാളിക്കായിരുന്നു. രണ്ടു മാസം മുന്‍പു കിലോയ്ക്കു 20 രൂപയ്ക്കു വരെ ലഭിച്ചിരുന്ന തക്കാളിയാണ് ഇപ്പോള്‍ കിലോയ്ക്ക് 80 മുതല്‍ 100 രൂപ വരെയെത്തിയത്.

തക്കാളിവില കുതിക്കുന്നു

ഏപ്രില്‍, മേയ് മാസങ്ങളിലെ കടുത്ത ചൂട് വിളവെടുപ്പിനെ ബാധിച്ചുവെന്നാണ് മൊത്ത വിതരണക്കാരുടെ പ്രതികരണം. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലും തക്കാളി വില കിലോയ്ക്ക് 40 രൂപ മുതല്‍ 60 രൂപ വരെയായിട്ടുണ്ടെന്നാണു വ്യാപാരികള്‍ വ്യക്തമാക്കുന്നത്.അരുണാചല്‍ പ്രദേശിലും മറ്റിടങ്ങളിലും നിന്നെത്തുന്ന തക്കാളിക്ക് മൊത്ത വില ഏകദേശം 50 രൂപ മുതല്‍ 60 രൂപ വരെ വരും.

ഒരു പെട്ടി തക്കാളിയുടെ വില ചരക്കു കൂലിയും കേടാകുന്നതിന്റെ നഷ്ടവും നികത്തി നിശ്ചയിക്കുമ്പോള്‍ 70 രൂപ വരെയാകും. ഇതു ചില്ലറ വില്‍പ്പനക്കാരിലെത്തുമ്പോള്‍ 73 രൂപ മുതല്‍ 75 രൂപ വരെയാകും. അവരുടെ ലാഭവും കൂടി ചേര്‍ത്തു ചില്ലറ വില നിശ്ചയിക്കുമ്പോഴാണ് കിലോയ്ക്ക് 80 രൂപയ്ക്കു മുകളിലെത്തുന്നത്.

<strong>ജോലി പോയാല്‍ എന്തുചെയ്യും</strong>ജോലി പോയാല്‍ എന്തുചെയ്യും

English summary

Tomato prices shoot through the roof

Tomato prices in most retail markets across the country have doubled to Rs. 100 per kg in last 15 days due to sluggish supply owing to crop damage.
Story first published: Wednesday, June 15, 2016, 13:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X