വില്‍ക്കാനും വാങ്ങാനും ആമസോണ്‍ മുന്നില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇന്ത്യയിലെ ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ ആളുകള്‍ക്ക് ഏറ്റവും പ്രിയം ആമസോണ്‍. ഫ്‌ളിപ്കാര്‍ട്ടാണ് രണ്ടാം സ്ഥാനത്ത് മൂന്നാം സ്ഥാനത്ത് സനാപ്ഡീലും. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന്റെയും വില്‍ക്കുന്നതിന്റെയും അടിസ്ഥാനത്തിലാണിത്.

റിസര്‍ച്ച് ഏജന്‍സിയായ നീല്‍സണാണ് പഠനം നടത്തിയത്.ആമസോണ്‍ സജീവമായതോടെ പിടിച്ചുനില്‍ക്കാനാവാതെ ചില്ലറവില്‍പനമേഖലയിലെ നിരവധി കടകള്‍ പൂട്ടിയതായി റിപ്പോര്‍ട്ടുണ്ട്. ആമസോണുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ അമേരിക്കയിലെ ചില്ലറവില്‍പന കമ്പനിയായ വാള്‍മാര്‍ട്ട് 269 ഓളം കടകളാണ് പൂട്ടിയത്.

വില്‍ക്കാനും വാങ്ങാനും ആമസോണ്‍ മുന്നില്‍

ആകര്‍ഷകമായ ഓഫറുകളും വേഗതയാര്‍ന്ന ഡെലിവറി ചെയ്‌നുമൊക്കെയായി ഇന്ത്യയിലെ വിപണി പിടിക്കാന്‍ ഫ്‌ളിപ്കാര്‍ട്ടും ആമസോണും സ്‌നാപ്ഡീലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.ആമസോണ്‍ രംഗത്തുവന്നതോടെയാണ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് കുതിപ്പിന്റെ വേഗം കൂടിയത്.ഫ്‌ളിപ്കാര്‍ട്ടിന്റെയും സ്‌നാപ്ഡീലിന്റെയും വിപണിവിഹിതം ഇടിഞ്ഞപ്പോള്‍ ആമസോണ്ിന്റെ വിപണിവിഹിതം വര്‍ധിച്ചു. സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

നാല് മടങ്ങാണ് ആമസോണിന്റെ ബിസിനസ് ഇന്ത്യയില്‍ വളര്‍ന്നത്. ഇന്ത്യയില്‍ ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് ആമസോണ്‍.

ജോലി പോയാല്‍ എന്തുചെയ്യുംജോലി പോയാല്‍ എന്തുചെയ്യും

English summary

Amazon tops in online shopping sites in India

E-commerce giant amazon tops in Indian online shopping.Flipkart and snapdeal are in second and third positions.
Story first published: Thursday, June 16, 2016, 13:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X