ന്യൂഡല്‍ഹി: ഫ്രീഡം 251' സ്മാര്‍ട് ഫോണ്‍ വീണ്ടും വിപണിയിലേക്ക്. ജൂണ്‍ 28 മുതല്‍ ക്യാഷ് ഓണ്‍ ഡെലിവറി അടിസ്ഥാനത്തില്‍ ഫോണിന്റെ വിതരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കളായ റിംഗിംഗ് ബെല്‍സ് കമ്പനി വ്യക്തമാക്കി. കമ്പനിയുടെ വെബ്സൈറ്റ് മുഖേന മുന്‍പേ ബുക്ക് ചെയ്ത 30,000 പേര്‍ക്കാണ് ഫോണ്‍ നല്‍കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട് ഫോണെന്ന അവകാശ വാദവുമായി നോയിഡ ആസ്ഥാനമായുള്ള റിംഗിംഗ് ബെല്‍സ് കമ്പനി ഫ്രീഡം 251 സ്മാര്‍ട് ഫോണിന്റെ ബുക്കിംഗിനു തുടക്കമിട്ടത്. പേര് സൂചിപ്പിക്കും പോലെ 251 രൂപയായിരുന്നു വില. ഈ വിലയ്ക്ക് ഫോണ്‍ വില്‍ക്കാനാവില്ലെന്നും തട്ടിപ്പുണ്ടാവുമെന്നും ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ രംഗത്തെത്തിയതോടെ കമ്പനി ബുക്കിംഗ് നിറുത്തിവച്ചു. ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചും നല്കി.

ഏഴ് കോടി ആള്‍ക്കാരാണ് ഫോണ്‍ ബുക്ക് ചെയ്തത്. എന്നാല്‍ വെബ്സൈറ്റ് തകരാറുകള്‍ മൂലം 30,000 പേര്‍ക്കുമാത്രമേ പണമടക്കാന്‍ കഴിഞ്ഞുള്ളൂ.
നാല് ഇഞ്ച് ഡിസ്പ്ലേ, ആന്‍ഡ്രോയിഡ് ലോലിപ്പോപ്പ് ഒ.എസ്., ഡ്യുവല്‍ സിം, 3ജി., ഡ്യുവല്‍ ക്യാമറ, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ മെമ്മറി എന്നീ സവിശേഷതകളോടെയാണ് ഫ്രീഡം 251 എത്തുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
