ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ ആമസോണ്‍, ഉല്‍പ്പന്ന നിര്‍മ്മാതാക്കളില്‍ നിന്നീടാക്കുന്ന കമ്മീഷന് വെട്ടിക്കുറച്ചു. വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് ഇന്ത്യന്‍ കമ്പനികളായ ഫ്ളിപ്കാര്‍ട്ടും സ്നാപ്ഡീലും ഈ മാസം ആദ്യത്തില്‍ കമ്മിഷന് കൂട്ടിയിരുന്നു. ഇതിനെതിരെ ഉല്പന്ന നിര്‍മ്മാതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് അവസരം മുതലെടുക്കാനായി ആമസോണ്‍ കമ്മിഷന് കുറച്ചത്.
ഈ മാസം ആദ്യമാണ് കമ്മിഷന് കൂട്ടുന്നതായും വിറ്റഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാനുള്ള കാലപരിധി 30 ദിവസത്തില്‍ നിന്ന് പത്തു ദിവസമായി കുറയ്ക്കുന്നു എന്നറിയിച്ചും ഫ്ളിപ്കാര്‍ട്ട് ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ക്ക് കത്തയച്ചത്. രണ്ടര മുതല്‍ മൂന്നു ശതമാനം വരെയാണ് സ്നാപ്ഡീലും ഫ്ളിപ്കാര്‍ട്ടും കമ്മീഷന് കൂട്ടിയത്.

ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ കമ്മിഷന് മൂന്നു ശതമാനത്തിലേക്കും പഠനാവശ്യങ്ങള്‍ക്കും മറ്റുമുള്ള സോഫ്റ്റ്വെയറിന്റെ കമ്മിഷന് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തിലേക്കുമാണ് ആമസോണ്‍ കുറച്ചിരിക്കുന്നത്.വ്യാപാരികള്‍ ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്കും നല്കാന് തയ്യാറായാല്‍ കൂടുതല്‍ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാനും കഴിയും.
കൂടിയ പ്രവര്‍ത്തനച്ചിലവും വാരിക്കോരി നല്കിയ ഡിസ്കൗണ്ടുകളും ഇ-കൊമേഴ്സ് രംഗത്ത് കമ്പനികളുടെ വരുമാനം കുറച്ചിരുന്നു. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സ്നാപ്ഡീല്‍ എന്നിവയുടെ 2015ലെ സംയുക്ത വരുമാന നഷ്ടം 7,000 കോടി രൂപയാണ്.
ഫ്ളിപ്കാര്‍ട്ട് നിരക്ക് കൂട്ടി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ആമസോണിന്റെ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം പുറത്തുവന്നത്. ഇന്ത്യയിലെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി മൂന്ന് ബില്യന്‍ ഡോളറാണ് ആമസോണ്‍ നീക്കിവെച്ചിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
