മുംബൈ: എയര്‍ഏഷ്യ ഇനി കബാലിയുടെ എയര്‍ലൈന്‍ പാര്‍ട്ണര്‍.ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ട്ണറായി കരാര്‍ ഒപ്പിട്ട കാര്യം എയര്‍ ഏഷ്യ അധികൃതര്‍ തന്നെയാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്.ചിത്രത്തിന്റെ പ്രമോഷനായി പ്രത്യേക പാക്കേജ് തന്നെയാണ് എയര്‍ ഏഷ്യ യാത്രക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
കബാലിയുടെ റിലീസ് ദിനത്തില്‍ ബെംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ചിത്രം കാണാനുള്ള സൗകര്യം ഒരുക്കുകയാണ് എയര്‍ ഏഷ്യയുടെ ഓഫര്‍.ഈ സ്പെഷല്‍ പാക്കേജിന് 7860 രൂപയാണ് ചാര്‍ജ്. കബാലിയുടെ സിനിമാ ടിക്കറ്റ്, ഭക്ഷണം, തിരിച്ചുവരാനുള്ള ടിക്കറ്റ്, ഓഡിയോ സിഡി എന്നിവ ഉള്‍പ്പെടെയാണ് ഈ തുക.ജൂലൈ 15നാണ് കബാലി റിലീസ് ചെയ്യുന്നത്.

രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന ഫ്ളൈറ്റ് ഏഴ് മണിക്ക് ചെന്നൈയില്‍ എത്തി യാത്രക്കാരെ പിന്നീട് തീയറ്ററില്‍ എത്തിക്കും. ഷോ കഴിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈയില്‍ നിന്ന് തിരിച്ച് ബെംഗളൂരുവിലേക്ക്. കബാലി സിനിമയുടെ ആദ്യ ദിനം മാത്രമായിരിക്കും ഈ സ്പെഷല്‍ ഫ്ളൈറ്റ്.
ചിത്രത്തിലെ ഏതാനും സ്വീക്വന്‍സുകളില്‍ എയര്‍ ഏഷ്യയുടെ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും എയര്‍ ഏഷ്യ ഇന്ത്യ വക്താവ് അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
