ന്യൂഡല്‍ഹി: സെപ്റ്റംബര്‍ നാലിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് തുടരാനില്ലെന്ന് വ്യക്തമാക്കി രഘുറാം രാജന് സഹപ്രവര്‍ത്തകര്‍ക്ക് കത്തയച്ചു.
രണ്ടുമാസം കൂടി ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും. എന്റെ പിന്‍ഗാമി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ഇത്രകാലം നിങ്ങള്‍ക്കൊപ്പം നടത്തിയ യാത്ര മനോഹരമായിരുന്നു. എനിക്ക് നല്കിയ സ്നേഹത്തിനും ആത്മാര്‍ത്ഥത നിറഞ്ഞ സേവനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് കുടുംബത്തോട് ഞാനെന്റെ നന്ദി അറിയിക്കുകയാണ് '', കത്തില്‍ രാജന് പറഞ്ഞു.

താന്‍ ചുമതലയേല്‍ക്കുമ്പോള്‍ നാണ്യപ്പെരുപ്പം വലിയ ഉയരത്തിലായിരുന്നു. ഇതു പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. പലിശ നിരക്കുകളില്‍ 150 ബേസിസ് പോയിന്റിന്റെ കുറവു വരുത്തി. ആസ്ഥി മൂല്യ നിര്‍ണയം വഴി ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ ശക്തിപ്പെടുത്തി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനു തന്റെ പിന്‍ഗാമിക്കും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറയുന്നു.
ഐ.എം.എഫിന്റെ ചീഫ് എക്കണോമിസ്റ്റും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനുമായിരുന്ന രഘുറാം രാജന് 2013ലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായത്. മൂന്നു വര്‍ഷമാണ് പദവിയുടെ കാലാവധി. രാജന്റെ കാലാവധി നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തു നല്‍കിയിരുന്നു. രാജനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് തത്സ്ഥാനത്ത് തുടരാനില്ലെന്ന് കാട്ടി രാജന് കത്തെഴുതിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications