രണ്ട് മാസത്തേക്ക് തക്കാളി പൊള്ളും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രണ്ടാഴ്ചയായി രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇനി വില കുറയാന്‍ ആഗസ്റ്റ് അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് വിപണി വിദഗ്ധര്‍.

 

വരള്‍ച്ചയും പിന്നീട് മഴ കാരണം വന്ന കൃഷിനാശവുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 80-100 രൂപയാണ് തക്കാളിയുടെ ശരാശരി വില. നഗരങ്ങളിലും തക്കാളിക്ക് ഇരട്ടി വില തന്നെ.

 
രണ്ട് മാസത്തേക്ക് തക്കാളി പൊള്ളും


ഓഫ് സീസണായതിനാല്‍ ജൂണ്‍-സെപ്തംബര്‍ മാസങ്ങളില്‍ എല്ലാ വര്‍ഷവും തക്കാളി വില കൂടാറുണ്ട്. എന്നാല്‍ ഇത്തവണ വ്യാപകമായി ഉണ്ടായ കൃഷിനാശം കൂടിയായതോടെ തക്കാളിവില കുതിച്ചുയര്‍ന്നു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ വില ശരാശരി കിലോയ്ക്ക് 80 മുതല്‍ 100 വരെയായി.

ആഗസ്ത് അവസാനമാകുമ്പോള്‍ മാത്രമേ തക്കാളിയുടെ വിളവെടുപ്പ് തുടങ്ങൂ എന്നതിനാല്‍ രണ്ട് മാസത്തേക്ക് വില കുറയാനുള്ള സാധ്യതയില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥന്‍ പറയുന്നു. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തക്കാളി ഉത്പാദിപ്പിക്കുന്നത്.

 ജോലി പോയാല്‍ എന്തുചെയ്യും ജോലി പോയാല്‍ എന്തുചെയ്യും

English summary

The price of tomatoes has shot up

The price of tomatoes has shot up considerably in the past few weeks as high temperatures in April coupled with heavy rains have damaged two consecutive crops leading to a shortage.
Story first published: Monday, June 20, 2016, 17:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X