ന്യൂഡല്‍ഹി: എയര്‍ടെല്ലിനെ പിന്തള്ളി ബിഎസ്എന്‍എല്‍ ഒന്നാമത്. ഏപ്രിലില്‍ ഏറ്റവുമധികം മൊബൈല്‍ ഫോണ്‍ വരിക്കാരെ സ്വന്തമാക്കിയ ടെലകോം കമ്പനിയെന്ന റെക്കോഡ് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ സ്വന്തമാക്കി.മാര്‍ക്കറ്റ് ലീഡറായ ഭാരതി എയര്‍ടെലിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ബി.എസ്.എന്‍.എലിന്റെ ഈ നേട്ടം.
ഏപ്രിലില്‍ പുതുതായി 11.4 ലക്ഷം വരിക്കാരെ ബി.എസ്.എന്‍.എലിനു ലഭിച്ചു. ഭാരതി എയര്‍ടെലില്‍ പുതുതായി കൂട്ടിച്ചേര്‍ത്തത് 9.78 ലക്ഷം പേരെയാണ്. വിപണി വിഹിതത്തില്‍ എയര്‍ടെലിനു പിറകില്‍ രണ്ടാംസ്ഥാനത്ത് വൊഡാഫോണാണ്.വെഡാഫോണിന് ഏപ്രിലില്‍ 46,660 പുതിയ വരിക്കാരെയാണ് കിട്ടിയത്. മൂന്നാമത്തെ വലിയ കമ്പനിയായ ഐഡിയ 3.87 ലക്ഷം പേരെ പുതുതായി ചേര്‍ത്തു.

ഇന്ത്യയിലെ മൊത്തം വയര്‍ലെസ് ഫോണ്‍ വരിക്കാരുടെ എണ്ണം ഏപ്രിലില്‍ 103.36 കോടിയിലെത്തി. മാര്‍ച്ചില്‍ ഇത് 103.42 കോടിയായിരുന്നു. ലാന്‍ഡ് ഫോണ്‍ വരിക്കാരുടെ എണ്ണം 2.53 കോടിയില്‍ നിന്ന് 2.50 കോടിയായി കുറഞ്ഞു.
ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ സേവന രംഗത്ത് 91.20 വിപണി വിഹിതവും കൈയാളുന്ന സ്വകാര്യ കമ്പനികളെ പിന്നിലാക്കിയായിരുന്നു ഏപ്രിലില്‍ ബി.എസ്.എന്‍.എല്‍ ഒന്നാമത്. പൊതമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എലിനും എം.ടി.എന്‍.എലിനും കൂടിയുള്ള മാര്‍ക്കറ്റ് വിഹിതം 8.80 ശതമാനം മാത്രമാണ്. ഏപ്രിലില്‍ ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം 14.97 കോടിയില്‍ നിന്ന് 15.10 കോടിയിലെത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
