ന്യൂഡല്‍ഹി: മാഗിയെ പുറത്താക്കി വിപണി പിടിച്ച പതഞ്ജലിക്കെതിരെ നെസ്ലെയുടെ പുതിയ നീക്കം.
മാഗി നൂഡില്സില്നിന്നേറ്റ തിരിച്ചടി മറികടക്കാന്‍ വിവിധ വിഭാഗങ്ങളിലായി 25 പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കാനാണ് നെസ്ലെയുടെ ലക്ഷ്യം.
മാഗി നൂഡില്‍സിന്റെ ഏഴു വെറൈറ്റികളും ഗ്രീക്ക് യോഗര്‍ട്ട് ബ്രാന്‍ഡ് ഗ്രക്യോ, പാലുത്പന്നരംഗത്ത് പ്രോട്ടീന്‍ ഗ്രോത്ത് ബ്രാന്‍ഡ് പ്രോ-ഗ്രോ, വിവിധ ഇനം ചോക്ലേറ്റുകള്‍, ചായയിലും കാപ്പിയിലും പുതിയ ഉത്പന്നങ്ങള്‍ എന്നിവയാണ് പുതുതായി അവതരിപ്പിക്കുക. ഇപ്പോഴുള്ള ഉത്പങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം കുട്ടികളെയും യുവാക്കളെയും മുതിര്‍ന്നവരെയും ലക്ഷ്യമിട്ടാണ് പുതിയ ഉത്പന്നങ്ങള്‍ ഇറക്കുന്നത്.

നൂഡില്‍സില്‍ 55.5 ശതമാനം വിപണിയാണ് നെസ്ലെയ്ക്ക് രാജ്യത്തുള്ളത്. നിരോധനത്തിനു മുമ്പ് ഇത് 77 ശതമാനമായിരുന്നു. മാഗിക്കെതിരേ വിവാദങ്ങളുയര്‍ന്നതോടെ 500 കോടിയലധികം നഷ്ടമുണ്ടായിരുന്നു. ഇതു തിരിച്ചുപിടിക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്ന് കമ്പനി അറിയിച്ചു.
ഇന്‍സ്റ്റന്റ് നൂഡില്‍സിന് ഏകദേശം 2,000 കോടിയുടെ മാര്‍ക്കറ്റാണ് ഇന്ത്യയിലുള്ളത്. മാഗിയെക്കൂടാതെ ഐടിസിയുടെ യിപ്പീ, നേപ്പാളില്‍നിന്നുള്ള ചൗധരി ഗ്രൂപ്പിന്റെ വായ് വായ്, പതഞ്ജലി നൂഡില്‍സ് എന്നിവയാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലെ പ്രധാനികള്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
