കൊച്ചി: രാജ്യാന്തര വിപണിയിലെ വ്യതിയാനങ്ങള്‍ ഇന്ത്യയിലും സ്വര്‍ണവിലയെ ബാധിക്കുന്നു. അന്താരാഷ്ട്ര സ്വര്‍ണ മാര്‍ക്കറ്റിലെ ബുള്‍ തരംഗം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്കത്തിന്റെ തിളക്കം വര്‍ധിപ്പിച്ചു.
രാജ്യാന്തര തലത്തില്‍ സ്വര്‍ണവില അഞ്ചു ശതമാനം ഉയര്‍ന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണ ഇറക്കുമതിച്ചെലവ് ഉയര്‍ത്തി. കേരളത്തില്‍ പവന് 22,160 രൂപയില്‍നിന്ന് 21,920ലേക്ക് താഴ്ന്ന ശേഷം വെള്ളി,ശനി ദിവസങ്ങളോടെ മൊത്തം 720 രൂപ ഉയര്‍ന്ന് 22,640 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2,830 രൂപയായി.

പത്തുഗ്രാം തങ്കം 30,900 രൂപയാണ് വില.ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം മൂന്നു വര്‍ഷത്തെ മികച്ച നിലവാരത്തിലെത്തി. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം പ്രമുഖ നാണയങ്ങളെ തളര്‍ത്തിയത് സ്വര്‍ണത്തിനു നേട്ടമായി.
ഔണ്‍സിന് 1,263 ഡോളറില്‍നിന്ന് 1344.60 വരെ മുന്നേറിയ സ്വര്‍ണം വ്യാപാരാന്ത്യം 1315 ഡോളറിലാണ്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് കൂടുതല്‍ രാജ്യങ്ങള്‍ പുറത്തു പോകാനുള്ള സാധ്യതകള്‍ കണക്കിലെടുത്താല്‍ വരും വര്‍ഷങ്ങളില്‍ സ്വര്‍ണത്തിന്റെ തിളക്കം വര്‍ധിക്കാം. ഡെയ്ലി, വീക്കിലി ചാര്‍ട്ടുകളില്‍ സ്വര്‍ണം ബുള്ളിഷ് ട്രന്‍ഡിലേക്കു തിരിഞ്ഞത് വിലയിരുത്തിയാല്‍ 1,450 ഡോളറിലേക്ക് അധികം വൈകാതെയെത്തും. ഫോറെക്സ് മാര്‍ക്കറ്റിലെ ചാഞ്ചാട്ടം സ്വര്‍ണത്തിന്റെ മുന്നേറ്റത്തിനു വേഗത കൂട്ടും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
