ന്യൂഡല്‍ഹി: പാസഞ്ചര്‍ വാഹനങ്ങളില്‍ വിറ്റാരയും. മാരുതി സുസുകിയുടെ കോംപാക്ട് എസ്യുവി വിറ്റാര ബ്രസ്സ പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ ടോപ് സെല്ലിംഗ് പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ചു.
മേയ് മാസത്തെ കണക്കനുസരിച്ച് മാരുതിക്ക് മികച്ച നേട്ടമാണുള്ളത്. മാരുതിയുടെ ഏഴു മോഡലുകള്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് മാരുതിയുടെ നാല് മോഡലുകള്‍ മാത്രമേ ലിസ്റ്റിലുണ്ടായിരുന്നുള്ളൂ.
വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ (സിയാം) കണക്കനുസരിച്ച് ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സിന്റെ പുതിയ വാഹനമായ ഇന്നോവ ക്രിസ്റ്റയും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ക്രിസ്റ്റ.ബ്രസ്സ പത്താം സ്ഥാനത്താണ്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആള്‍ട്ടോയാണ് തുടരുന്നത്. മാരുതിയുടെ കോംപാക്ട് സെഡാനായ സ്വിഫ്റ്റ് ഡിസയര്‍ രണ്ടാം സ്ഥാനത്തും ഹാച്ച്ബാക്ക് മോഡലുകളായ വാഗണ്‍ ആര് മൂന്നാം സ്ഥാനത്തും സ്വിഫ്റ്റ് നാലാം സ്ഥാനത്തുമാണ്. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോ ഏഴാം സ്ഥാനത്തും ഹാച്ച് ബാക്ക് സെലേറിയോ എട്ടാം സ്ഥാനത്തുമാണ്.
ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 അഞ്ചാം സ്ഥാനത്തും എലൈറ്റ് ഐ20 ആറാം സ്ഥാനത്തുമാണ്.19,874 ആള്‍ട്ടോ കാറുകള്‍ പോയ മാസം നിരത്തിലിറങ്ങിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
