മെസി ടാറ്റയില്‍ തുടരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: മെസി ടാറ്റയില്‍ തുടരും. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചിലിയോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ച അര്‍ജന്റീനാ സൂപ്പര്‍ താരം ലയണല്‍ മെസി ടാറ്റ മോട്ടോഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി തുടരും.

 

ടാറ്റയുമായുള്ള കരാറും മെസിയുടെ വിരമിക്കലും തമ്മില്‍ ബന്ധമില്ലെന്നും ടാറ്റാ മോട്ടോഴ്‌സിന്റെ ഇന്റര്‍നാഷ്ണല്‍ ബ്രാന്‍ഡ് അംബാസഡറായി മെസി തുടരുമെന്നും കമ്പനി വക്താവ് പറഞ്ഞു.

ഇന്റര്‍നാഷ്ണല്‍ ബ്രാന്‍ഡ് അംബാസഡര്‍

ഇന്റര്‍നാഷ്ണല്‍ ബ്രാന്‍ഡ് അംബാസഡര്‍

മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ കമ്പോള മൂല്യം കുറയില്ലെന്ന് ടാറ്റ വിലയിരുത്തുന്നു. ഐ.എസ്.എല്ലിന്റെ വരവോടെ ഫുട്‌ബോളിന് ഇന്ത്യയില്‍ ആരാധകര്‍ ഏറിയതും കമ്പനിക്ക് ആശ്വാസം നല്‍കുന്നു.

മെസി എന്ന ബ്രാന്‍ഡ്

മെസി എന്ന ബ്രാന്‍ഡ്

ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ മെസിയ്ക്കുള്ള സ്വാധീനം സര്‍വേയിലൂടെ ബോധ്യമായ ശേഷം കഴിഞ്ഞ നവംബറിലാണ് ടാറ്റാ മോട്ടോഴ്‌സ് മെസിയുമായി രണ്ട് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടത്. മെസിയിലൂടെ ലോകത്തെ യുവാക്കളെ കമ്പനിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ കരാര്‍ ഒപ്പിട്ടത്.

ടിയോഗോയിലും മെസി

ടിയോഗോയിലും മെസി

ടാറ്റ പുതുതായി വിപണിയിലെത്തിച്ച ടിയാഗോ കാറിന്റെ പരസ്യത്തിലെ കേന്ദ്ര കഥാപാത്രവും മെസിയാണ്.

ആദ്യ ഇന്ത്യന്‍ കമ്പനി

ആദ്യ ഇന്ത്യന്‍ കമ്പനി

മെസി ആദ്യമായി ബ്രാന്‍ഡ് അംബാസഡറാവുന്ന ഇന്ത്യന്‍ കമ്പനിയാണ് ടാറ്റ മോട്ടോഴ്‌സ്.

English summary

Messi's retirement not to change endorsement pact: Tata Motors

Lionel Messi's decision to retire from international football has come as a shock for billions of football fans around the world.
Story first published: Tuesday, June 28, 2016, 11:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X