ന്യൂഡല്‍ഹി: കടകളും മാളുകളും ഉള്‍പ്പെടെ പത്തിലധികം ജീവനക്കാരുള്ള കച്ചവട സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന മാതൃകാ നിയമത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.
നിലവില്‍ മാളുകള്‍ പാതിരാത്രിയിലാണ് അടയ്ക്കുന്നത്. മാളുകളില്‍ മള്‍ട്ടിപ്ലക്സുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവസാന ഷോകഴിയുമ്പോള്തന്നെ ഏറെവൈകുന്നുണ്ട്. പ്രാദേശിക ചന്തകളാകട്ടെ അതിരാവിലെ സജീവമാകുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നരീതിയില്‍ നിയമഭേദഗതി പരിഗണിച്ചത്.
ആര്‍ക്കൊക്കെ ബാധകം
പത്തോ അധിലധികമോ ജീവനക്കാരുളള ഉല്‍പ്പാദക യൂണിറ്റുകളല്ലാത്ത സ്ഥാപനങ്ങളാണ് ഈ നിയമ പരിധിയില്‍ വരിക.
ഐടിയ്ക്കില്ല
ഐടി, ബയോടെക്നോളജി എന്നീ മേഖലകളില്‍ ദിവസേന ഒന്‍പത് മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറും ജോലി ചെയ്യുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല.
ജോലി
രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ നിയമത്തിന് സാധിക്കും.ഉപഭോക്താക്കള്‍ക്കും ഈ നടപടി സൗകര്യപ്രദമാവും.
സൗകര്യങ്ങള്‍
വ്യക്തമായ മാനദണ്ഡങ്ങളും കേന്ദ്രം ഇതിനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കടക്കാര്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് സ്ഥാപനങ്ങള്‍ തുറക്കുകയും അടക്കുകയും ചെയ്യാം. എന്നാല്‍ സ്ഥാപനത്തില്‍ കുടിവെള്ളം, ക്രഷ്, ശൗചാലയങ്ങള്‍, കാന്റീന് എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം.സ്ത്രീ തൊഴിലാളികള്‍ക്ക് രാത്രി സമയത്ത് ജോലി ചെയ്യുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഉറപ്പു വരുത്തണം.
സംസ്ഥാനത്തിന് നടപ്പാക്കാം
മാതൃകാ നിയമത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല. സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ സംസ്ഥാനത്തിന് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
