ചെന്നൈ: വിനോദ സഞ്ചാരികള്‍ക്ക് പ്രിയം തമിഴ്നാട്. ആഭ്യന്തര-അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ ഏറ്റവും അധികം സന്ദര്‍ശിച്ച സംസ്ഥാനം തമിഴ്നാട്. രണ്ടാം തവണയാണ് ഈ ബഹുമതി തമിഴ്നാട് നേടുന്നത്. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍.
2015ല്‍ 46.8 ലക്ഷം വിദേശ വിനോദസഞ്ചാരികള്‍ തമിഴ്നാട്ടിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 46.6 ലക്ഷമായിരുന്നു. അതേസമയം ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആഭ്യന്തരതലത്തില്‍ 33.35 കോടി ആളുകള്‍ തമിഴ്നാട് സന്ദര്‍ശിച്ചു.

മഹാരാഷ്ട്രയില്‍ 44.1 ലക്ഷം വിദേശ സഞ്ചാരികളെത്തി.മഹാരാഷ്ട്ര രണ്ടാം സ്ഥാനത്താണ്. ഉത്തര്‍പ്രദേശിലെ താജ്മഹല്‍ സംസ്ഥാനത്തേക്ക് 31 ലക്ഷം വിദേശ സഞ്ചാരികളെ ആകര്‍ഷിച്ചപ്പോള്‍ ഡല്‍ഹിയില്‍ 23.8 ലക്ഷം പേരെത്തി. ആദ്യ പത്ത് സ്ഥാനങ്ങളില്‍ പശ്ചിമ ബംഗാള്‍ (14.9 ലക്ഷം), രാജസ്ഥാന് (14.8 ലക്ഷം), കേരളം (9.8 ലക്ഷം), ബിഹാര്‍ (9.2 ലക്ഷം), കര്‍ണാടകം (6.4 ലക്ഷം), ഗോവ (5.4 ലക്ഷം) എന്നീ സംസ്ഥാനങ്ങളുമുണ്ട്.
രാജ്യത്ത് ആകെയെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 88.4 ശതമാനവും ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളുടെ സംഭാവനയാണ്. കഴിഞ്ഞ വര്‍ഷം 2.23 കോടി വിദേശികള്‍ ഇന്ത്യയിലെത്തി. 2014ല്‍ ഇത് 2.23 കോടിയായിരുന്നു.വിപണികളുടെ ഉണര്‍വില്‍ ഈ ഒഴുക്ക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
