ദോഹ: വിമാനടിക്കറ്റ് നിരക്കുകളില്‍ വന്‍ വര്‍ധന. ഈദുല്‍ഫിത്തര്‍, വേനലവധി എന്നിവ കണക്കിലെടുത്ത് വിമാനകമ്പനികള്‍ നിരക്കില്‍ കുത്തനെ വര്‍ധന വരുത്തിയിരിക്കുകയാണ്.ടിക്കറ്റ് നിരക്കില്‍ 80 മുതല്‍ 100 ശതമാനം വരെ വര്‍ധനയുണ്ട്. യാത്രാ നിരക്കില്‍ ജൂണ്‍ പകുതി മുതല്‍ വര്‍ധന അനുഭവപ്പെട്ടിരുന്നു.
ദോഹയില്‍ നിന്ന് കോഴിക്കോട്, കൊളംബോ, കെയ്റോ, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള വിമാന നിരക്കിലാണ് വലിയ വര്‍ധന.
അവധികള്‍ ഒരുമിച്ച്
ചെറിയ പെരുന്നാള്‍, സ്കൂള്‍ വേനലവധികള്‍ ഒന്നിച്ചെത്തിയതോടെ പ്രവാസികളില്‍ ഭൂരിഭാഗവും നാട്ടിലേക്കു മടങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് വിമാനനിരക്കില്‍ വലിയ തോതില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
ഇരട്ടി നിരക്ക്
സെപ്റ്റംബര്‍ 15വരെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നുനില്‍ക്കാനാണ് സാധ്യത. കെയ്റോ, കൊളംബോ, ചെന്നൈ, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള യാത്രാ നിരക്കില്‍ 100 ശതമാനം വരെയാണ് വര്‍ധന. ദോഹ-കോഴിക്കോട് യാത്രാ നിരക്ക് 2,950 റിയാല്‍ ആണ്. മുംബൈയിലേക്ക് 2,600 റിയാലും കൊളംബോയിലേക്ക് 2,500 റിയാലുമാണ് നിരക്ക്. ദോഹയില്‍ നിന്നു കെയ്റോയിലേക്ക് വന്നുപോകുന്നതിന് നേരത്തെ 800 റിയാല്‍ ആയിരുന്നു നിരക്കെങ്കില്‍ ഇപ്പോഴത് 1,500 റിയാലായി ഉയര്‍ന്നു. സാധാരണ നിരക്കിനേക്കാള്‍ ഇരട്ടിയാണ് തിരക്കേറിയ കെയ്റോയിലേക്കുള്ള നിരക്ക്.
യാത്രക്കാര്‍ കൂടുന്നു
ബജറ്റ് വിമാന കമ്പനികളിലും 75 ശതമാനത്തോളം യാത്രാ നിരക്കില്‍ വര്‍ധനയുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഭൂരിഭാഗവും പൂര്‍ത്തിയായി. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ചാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
വിമാനക്കമ്പനികള്‍ക്ക് കൊയ്ത്ത്
തിരക്കും ആവശ്യകതയുമുള്ള സീസണുകളില്‍ വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്ക് സിസ്റ്റത്തില്‍ നിന്ന് നീക്കും. ഇതോടെ സ്വാഭാവികമായും നിരക്ക് ഉയരും. വിമാനക്കമ്പനികളില്‍ ഇത് സാധാരണയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സീസണുകളിലും തിരക്കേറിയ സമയങ്ങളിലും വിമാന നിരക്ക് സാധാരണയേക്കാള്‍ കൂടുതലാണ്.
മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് അധികനിരക്കില്ല
യാത്രാ തീയതിയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിക്കുന്നത്.മൂന്നോ നാലോ മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഈ വര്‍ധനയില്‍ നിന്ന് ഒഴിവാകാന്‍ കഴിഞ്ഞിട്ടുണ്ട്. നിലവിലെ നിരക്കിനേക്കാള്‍ 40 ശതമാനത്തോളം കുറവാണ് നാലുമാസം മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് ലഭിച്ചത്.
ലണ്ടനിലേക്കും നിരക്ക് കൂടും
ഖത്തര്‍ നിവാസികള്‍ ലണ്ടന്‍, പാരിസ് ഉള്‍പ്പടെയുള്ള നഗരങ്ങളിലാണ് അവധി ആഘോഷിക്കാന്‍ പോകുന്നത്. ഇക്കോണമി ക്ലാസില്‍ ലണ്ടനില്‍ നിന്നുള്ള മടക്ക യാത്രയുടെ നിരക്ക് 4,000 റിയാല്‍ ആണ്. ഇത് 7,000 റിയാല്‍ വരെയാകും. പാരിസിലേക്കും ഏകദേശം ഇതേ നിരക്കാണ്.
ദുബയില്‍ നിന്ന് ദോഹയിലേക്കുള്ള മടക്കയാത്ര മാത്രം 1,580നും 3,200 റിയാലിനുമിടയിലാണ്. കാഠ്മണ്ഡുവിലേക്കുള്ള മടക്ക യാത്രക്ക് മാത്രം 1,300 റിയാലും മനിലയിലേക്ക് 2,200 റിയാലുമാണ് നിലവിലെ നിരക്ക്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications