മുംബൈ: അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോഡിന്റെ ലോക പ്രശസ്ത മസില് കാര്‍ മസ്താങ് ജിടി ജൂലായ് 13ന് ഇന്ത്യന്‍ വിപണിയിലെത്തുന്നു. നിരത്തിലെത്തി അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണു മസ്താങ് ഇന്ത്യന്‍ നിരത്തുകളിലേക്കെത്തുന്നത്..
1965ല്‍ പുറത്തിറക്കിയ മസ്താങ്ങിന്റെ ആറാം തലമുറയില്‍പ്പെട്ട വാഹനമാണിത്.കഴിഞ്ഞ ആഗസ്തിലാണ് മസ്താങ്ങ് കമ്പനി അവതരിപ്പിച്ചത്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷനില് 5 ലിറ്റര്‍ വി 8 എഞ്ചിനുമായെത്തുന്ന കാറിന്റെ പരമാവധി കരുത്ത് 435 ബിഎച്ച്പിയും, 542 എന്‍ എം ടോര്‍ക്കുമാണുള്ളത്.

കറുപ്പ് മള്‍ട്ടി സ്പോക്ക് അലോയ് വീല്‍, വൈപ്പര്‍ ആക്ടിവേഷന് സംവിധാനമുള്ള ഓട്ടോമാറ്റിക് എച്ച്ഐഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ഫോഗ് ലാമ്പുകള്‍, ഫിറ്റഡ് ഇരട്ട ഡോര്‍ മിററുമാണ് പ്രധാന സവിശേഷതകള്‍. 4 സെക്കണ്ടിനുള്ളില്‍ 100 കിലോമീറ്റ്ര് സ്പീഡില്‍ ഓടിക്കയറുന്ന മസ്താങ്ങ് 3 സെക്കണ്ടിനുള്ളില്‍ ബ്രേക്കിംഗ് സാധ്യമാക്കുന്നു. ഡ്യുവല്‍ സോണ്‍ കാലാവസ്ഥ കണ്ട്രോള്, നാലു ഗേജ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി വര്ക്ക്ഫുള് സ്റ്റിയറിംങ് എന്നീ സംവിധാനങ്ങളും കാറിലുണ്ടാകും.
വിദേശനിര്‍മ്മിതമായ മസ്താങ്ങ് ജിടി ഇറക്കുമതി ചെയ്താണ് വില്പനക്കെത്തിക്കുക. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ഇറക്കുമതി ചുങ്കവും മറ്റും ചേരുന്നതോടെ ഇന്ത്യയില്‍ മസ്താങ്ങിന്റെ വില 60 മുതല്‍ 70 ലക്ഷം രൂപയോളമായിരിക്കുമെന്നാണു വിലയിരുത്തല്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
