സ്വര്‍ണത്തിന് 28 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണത്തിന് മാറ്റ് കൂടുന്നു.സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പാണ് നടന്നത്. കഴിഞ്ഞ 28 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ്ണത്തിന്റെ വില.

 

ആഭ്യന്തര വിപണിയില്‍ പവന് 32,336 രൂപ എന്ന നിരക്കിലാണ് സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 3,234 എന്ന നിരക്കിലും വ്യാപാരം പുരോഗമിക്കുന്നു.

കേരളത്തിലെ വില

കേരളത്തിലെ വില

കേരള വിപണിയിലും സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പവന് 22,720 രൂപ എന്ന നിരക്കിലാണ് സ്വര്‍ണ്ണത്തിന്റെ വില. മാസാരംഭത്തില്‍ കേരളത്തില്‍ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. 22,320 എന്ന നിലയില്‍ നിന്നുമാണ് 22,720 എന്ന നിലയിലേക്ക് കേരള വിപണിയില്‍ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നത്.

പവന് 32,336

പവന് 32,336

ചൊവ്വാഴ്ച 31,690 എന്ന നിലയിലായിരുന്ന സ്വര്‍ണ്ണവില ബുധനാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കുകയായിരുന്നു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് പവന് 31, 953 എന്ന നിലയിലേക്ക് വില കുതിച്ചു. തുടര്‍ന്ന് വൈകുന്നേരത്തോടെ 32,336 എന്ന നിലയിലേക്ക് പവന്‍ വില ഉയരുകയായിരുന്നു.

ആഭ്യന്തരവിപണിയിലും വില കൂടി

ആഭ്യന്തരവിപണിയിലും വില കൂടി

അന്താരാഷ്ട്ര വിപണിയുടെ ചുവട് പിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണവില ഉയര്‍ന്നത്. അതേസമയം, വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി.

സ്വര്‍ണവിലയില്‍ ആശങ്ക

സ്വര്‍ണവിലയില്‍ ആശങ്ക

കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വര്‍ണ്ണവിലയില്‍ നേരിയ വ്യത്യാസമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പവന് 22,000, 23,000 എന്ന നിലയിലായിരുന്നു വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില. സ്വര്‍ണ്ണവിലയിലെ കുതിപ്പ് വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary

Gold Price Hits Over Two-Year High, Rises Above Rs 31,000

Gold prices shot up to Rs 31,050 per 10 grams, a 28-month high, by surging Rs 400 in the bullion market on Wednesday.
Story first published: Thursday, July 7, 2016, 10:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X